MalappuramKeralaNews

മോ​ഷ​ണ കേസിലെ പ്രതിയായ അ​സം സ്വ​ദേ​ശിയെ ക​ർ​ണാ​ട​ക​യി​ൽ പോ​യി പി​ടി​കൂ​ടി വ​ണ്ടൂ​ർ പൊ​ലീ​സ്

മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​സ​മി​ലെ മ​ർ​ഗോ​ൺ ജി​ല്ല​ക്കാ​ര​നാ​യ മി​ർ​ജാ​നു​റ​ഹ്​​മാ​ൻ (35) പി​ടി​യി​ലാ​യ​ത്

വ​ണ്ടൂ​ർ: പെ​ട്രോ​ൾ പ​മ്പി​ൽ​ നി​ന്ന് പണവുമായി കടന്നുകളഞ്ഞ അ​സം സ്വ​ദേ​ശി​യാ​യ ജീ​വ​ന​ക്കാ​ര​നെ ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​മ​ഗ​ലൂ​രി​ൽ പോ​യി പൊ​ലീ​സ് പി​ടി​കൂ​ടി. തി​രു​വാ​ലി എ​റി​യാ​ട് ക​ള​ത്തി​ങ്ങ​ൽ പെ​ട്രോ​ൾ പ​മ്പിലെ ജീവനക്കാരനായിരുന്ന പ്രതി 43,400 രൂ​പ​യു​മാ​യിട്ടാണ് മുങ്ങിയത്. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​സ​മി​ലെ മ​ർ​ഗോ​ൺ ജി​ല്ല​ക്കാ​ര​നാ​യ മി​ർ​ജാ​നു​റ​ഹ്​​മാ​ൻ (35) പി​ടി​യി​ലാ​യ​ത്.

അ​ഞ്ച് മാ​സ​ത്തോ​ള​മാ​യി ഇ​യാ​ൾ പെ​ട്രോ​ൾ പ​മ്പി​ൽ ജോ​ലി ചെ​യ്തു​ വ​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 28ന് ​രാ​ത്രി ഏ​ഴോ​ടെ​യാ​ണ് ഇ​യാ​ൾ ക​ല​ക്​​ഷ​ൻ ബാ​ഗി​ൽ​ നി​ന്ന് പ​ണ​മെ​ടു​ത്ത് മുങ്ങിയ​ത്. തു​ട​ർ​ന്ന് ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും സ്വി​ച്ച് ഓ​ഫ് ചെ​യ്ത് പാ​ല​ക്കാ​ട് വ​ഴി ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ദ​മ്പ​തി​ക​ളെ ലോ​റി​യി​ടി​ച്ചി​ട്ട​ശേ​ഷം മാ​ര​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ

പ​മ്പു​ട​മ​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കേ​സെ​ടു​ത്ത പൊ​ലീ​സ് പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ്ര​തി ടി​ക്ക​റ്റ് എ​ടു​ത്ത് യാ​ത്ര ചെ​യ്യു​ന്ന വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് യാ​ത്രാ​മ​ധ‍്യേ റെ​യി​ൽ​വേ പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സീ​റ്റ് ന​മ്പ​ർ മാ​റി​യി​രു​ന്ന​തി​നാ​ൽ പി​ടി​കൂ​ടാ​നാ​യി​ല്ല. പി​ന്നീ​ട് പ്ര​തി​യു​ടെ ന​മ്പ​റി​ലേ​ക്ക് സ്ഥി​ര​മാ​യി വ​ന്ന ഒ​രു യു​വ​തി​യു​ടെ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രതിയെ പിടകൂടാനായത്.

ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​മ​ഗ​ലൂ​രു​വി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​തി. ഇ​വി​ടെ നി​ന്നാ​ണ് ഇയാളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സി.​ഐ ഇ. ​ഗോ​പ​കു​മാ​ർ, എ​സ്.​ഐ പി. ​ര​വി, എ​സ്.​പി.​ഒ​മാ​രാ​യ ഇ.​കെ. ഷാ​ജ​ഹാ​ൻ, കെ.​ജി. അ​നൂ​പ് കു​മാ​ർ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​രാ​കേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button