News

ഏറ്റവുമധികം പത്രപ്രവർത്തകർ തടവിലുള്ള രാജ്യം ചൈന : പഠന റിപ്പോർട്ടുകൾ

127 പത്രപ്രവർത്തകർ നിലവിൽ തടവിലുണ്ട്

ബീജിങ്: ഏറ്റവുമധികം പത്രപ്രവർത്തകരെ തടവിൽ വെച്ചിട്ടുള്ള രാജ്യം ചൈനയാണെന്ന് വ്യക്തമാക്കി പഠന റിപ്പോർട്ടുകൾ. ഫ്രാൻസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന :റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്’ എന്നൊരു എൻ.ജി.ഒ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

127 പത്രപ്രവർത്തകരെയാണ് ചൈന നിലവിൽ തടവിലിട്ടിരിക്കുന്നത് എന്ന് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രശ്നങ്ങളുണ്ടാക്കാൻ വേണ്ടി പ്രകോപനം സൃഷ്ടിക്കുന്നു എന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തു തടവിൽ വച്ചിരിക്കുന്നത്. പത്രസ്വാതന്ത്ര്യം കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ വളരെ താഴെയാണ് ചൈനയുടെ സ്ഥാനം.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ, ചൈന കോവിഡ് നിയന്ത്രണങ്ങൾ ഒരുപാട് കടുപ്പിച്ചിരുന്നു. പത്തോളം പത്രപ്രവർത്തകരെയും ഓൺലൈൻ വീഡിയോ അവതാരകരെയും ഈ കാലഘട്ടത്തിൽ കോവിഡിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരാൻ ശ്രമിച്ചതിന് ചൈന അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button