KeralaNattuvarthaNews

ആ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി​: ഉടമയെ ക​ബ​ളി​പ്പി​ച്ച് യുവാവ്​ അഞ്ചു പവനുമായി മുങ്ങി

അ​ഞ്ചേ​കാ​ൽ പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ക്ക​ട്ടി​യുമായാണ് യുവാവ് മുങ്ങിയത്

കോ​ഴി​ക്കോ​ട്​: ആ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി​യ​ യു​വാ​വ്​ ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച്​ സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു. കോ​ഴി​ക്കോ​ട് മേ​ലെ പാ​ള​യം റാ​ണി ജ്വ​ല്ല​റി​യി​ലാ​ണ് സംഭവം.​ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ ക​വ​ർ​ച്ച ന​ട​ന്ന​ത്. അ​ഞ്ചേ​കാ​ൽ പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ക്ക​ട്ടി​യുമായാണ് യുവാവ് മുങ്ങിയത്.

യു​വാ​വ്​ ക്ഷീ​ണം ന​ടി​ക്കു​ക​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര കു​റ​യു​ന്നു എ​ന്ന് ഉ​ട​മ​യോ​ട്​ പ​റ​ഞ്ഞ്​ അ​ൽ​പം പ​ഞ്ച​സാ​ര​യോ മ​ധു​ര​മോ വേ​ണം എ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ക​ട​യു​ട​മ ഉ​ള്ളി​ലെ മു​റി​യി​ലേ​ക്കു പോ​യ​പ്പോ​ൾ മേ​ശ​യി​ലു​ള്ള സ്വ​ർ​ണ​ക്ക​ട്ടി​യെ​ടു​ത്ത്​ ഇ​യാ​ൾ ക​ട​ന്നു​ക​ള​യുകയായിരുന്നു.

Read Also : പ്രണയം ന​ടി​ച്ച് പീഡനം : യുവാവിനെതിരെ കേസ്​

ക​ട​യു​ട​മ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ഇ​യാ​ളെ കാ​ണാ​താ​യ​തോ​​ടെ സം​ശ​യം തോ​ന്നി മേ​ശ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ സ്വ​ർ​ണം നഷ്ടപ്പെട്ട വി​വ​രം അ​റി​യു​ന്ന​ത്. മോ​ഷ്​​ടാ​വിന്റെ ദൃ​ശ്യം ക​ട​യി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ നി​ന്ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ടൗ​ൺ പൊ​ലീ​സ്​ കേ​സെ​ടു​ത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ്​ ജ്വ​ല്ല​റി​യി​ലെ​ത്തി ​തെ​ളി​വെടുപ്പ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button