ThiruvananthapuramKeralaNattuvarthaNews

കെ റെയിൽ എന്നെഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് കോടതി തടഞ്ഞു

കൊച്ചി : കെ റെയിലിനായി ഏറ്റെടുക്കുന്ന ഭൂമിയിൽ കെ റെയിൽ എന്നെഴുതിയ അതിരടയാളക്കല്ലുകൾ ഇടുന്നത് ഹൈക്കോടതി തടഞ്ഞു. ഭൂമി ഏറ്റെടുക്കാൻ ഇത്തരം അടയാളങ്ങൾ പാടില്ല. നിയമപ്രകാരമുള്ള സർവേ തുടരാമെന്നും കോടതി പറഞ്ഞു. 60 സെന്റീമീറ്റർ നീളമുള്ള കല്ലുകൾ മാത്രമേ സ്ഥാപിക്കാനാവൂ എന്നും കോടതി പറഞ്ഞു. കോട്ടയം സ്വദേശികൾ നൽകിയ ഹരജിയിലാണ് നടപടി.

Also Read : നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ്: മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും

പദ്ധതി കടന്നുപോവുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹരജിക്കാർ. കേരള സർവേ ബോൺട്രീസ് ആക്ട് പ്രകാരം നടപടി തുടരാമെന്നും കോടതി പറഞ്ഞു. കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കായുളള അതിര്‍ത്തി നിര്‍ണയിക്കുന്ന കല്ലിടലാണ് വിവിധയിടങ്ങളില്‍ പ്രതിഷേധത്തിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button