India

ഹൈദർപൊര എൻകൗണ്ടർ : സൈന്യത്തിന് ക്ലീൻ ചിറ്റ് നൽകി കശ്മീർ പോലീസ്

കശ്‍മീർ: ഹൈദർപൊര ഏറ്റുമുട്ടലിൽ സുരക്ഷാ സേനക്ക് ക്ലീൻചിറ്റ് നൽകി കശ്മീർ പോലീസ്. പ്രത്യേക അന്വേഷണസംഘത്തിനാണ് ജമ്മുകശ്മീർ പോലീസ് ചൊവ്വാഴ്ച ക്ലീൻചിറ്റ് നൽകിയത്.

അന്വേഷണത്തിന്റെ ചുമതലയുള്ള ജമ്മു കശ്മീർ പൊലീസ് ഡിഐജി സുജിത് കുമാർ, കൺട്രോൾ റൂമിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോലീസ് ഡിജിപിയും യോഗത്തിൽ സന്നിഹിതനായിരുന്നു.

‘അമീർ മാഗ്റേ, വിദേശ തീവ്രവാദികളുമായി ബന്ധമുള്ള ഒരു തീവ്രവാദി ആയിരുന്നു. ബിലാലും അൽത്താഫും ഏറ്റുമുട്ടലിന് ഇടയിൽ മറയാക്കപ്പെട്ടതാണ്, അങ്ങനെയാണ് ഇവർ കൊല്ലപ്പെട്ടത്. അതേസമയം ഡോക്ടർ മുദാസിർ മരിച്ചത് ഭീകരരുടെ വെടിയേറ്റാണ്.’ അധികാരികൾ വെളിപ്പെടുത്തി.

അന്വേഷണത്തിന്റെ എല്ലാ പുരോഗതികളെക്കുറിച്ചുമുള്ള വിവരങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ മുന്നിൽ അവതരിപ്പിച്ചു. ഡോക്ടർ മുദാസിർ വസിച്ചിരുന്ന കെട്ടിടം ഭീകരവാദികൾ ഒളിച്ചിരിക്കാൻ ഉപയോഗിച്ചതായും അവർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button