News

ടി.പി കേസിലെ പ്രതികള്‍ സര്‍ക്കാര്‍ സംരക്ഷണത്തിലെന്നു കെകെ രമ എംഎൽഎ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.കെ രമ എംഎൽഎ. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും സംരക്ഷണം ലഭിക്കുന്നുണ്ടെന്നും വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയിലായതില്‍ ഒട്ടും അത്ഭുതമില്ലെന്നും എംഎൽഎ പറഞ്ഞു. പ്രതികള്‍ക്ക് മാഫിയ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യമൊരുക്കി കൊടുക്കുന്നത് സിപിഎമ്മും സര്‍ക്കാരുമാണെന്ന് രമ കുറ്റപ്പെടുത്തി.

ALSO READ : വാർദ്ധക്യത്തെ അകറ്റി നിർത്താൻ കട്ടൻചായ

ടി.പി കേസിലെ പ്രതികള്‍ സിപിഎമ്മിന്റേയും, സിപിഎം നയിക്കുന്ന സര്‍ക്കാരിന്റേയും പിന്തുണയോടെയാണ് പുറത്ത് നടക്കുന്നത്. കിര്‍മാണി മനോജ് റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തുന്നതിനെ കുറിച്ച് ഇന്റലിജന്‍സിന് യാതൊരു വിവരവുമില്ലേയെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്നും എം.എല്‍.എ ചോദിച്ചു. കോവിഡിന്റെ ആനുകൂല്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രതികളാണ് ടി.പി കേസിലെ പ്രതികള്‍. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി പ്രതികള്‍ പരോളിലിറങ്ങി വിഹരിക്കുകയാണ്. ഇതെല്ലാം നടക്കുന്നത് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുന്നത് കൊണ്ടാണെന്നും എംഎൽഎ ആരോപിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button