NattuvarthaKeralaNewsCrime

ബൈക്ക് നിര്‍ത്താതെ പോയി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ എസ് ഐ മുഖത്തടിച്ചു, ഒടുവില്‍ എസ് ഐ മാപ്പ് പറഞ്ഞു

എസ് ഐയെ സ്ഥലം മാറ്റാമെന്ന ഉറപ്പിന്മേലാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ് വിവരം

കുന്നംകുളം: ബൈക്ക് നിര്‍ത്താതെ പോയ സംഭവത്തില്‍ പ്രശ്‌ന പരിഹാരത്തിന് പൊലീസ് സ്റ്റേഷനിലെത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ എസ്.ഐ മര്‍ദ്ദിച്ചു. പോര്‍ക്കുളം പഞ്ചായത്തിലെ വെട്ടിക്കടവ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുറുമ്പൂര്‍ ഷാജു (47) വിന്റെ മുഖത്താണ് എസ് ഐ അടിച്ചത്. തുടര്‍ന്ന് വൈകിട്ട് സി.പി.എം നേതാക്കളും അസി. പൊലീസ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ എസ് ഐ ബ്രാഞ്ച് സെക്രട്ടറിയോട് മാപ്പ് പറഞ്ഞു. എസ് ഐയെ സ്ഥലം മാറ്റാമെന്ന ഉറപ്പിന്മേലാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ് വിവരം.

Read Also : ടെലിഫോണ്‍ ഓപ്പറേറ്റര്‍ ഒഴിവ്

കിഴൂരില്‍ വച്ചായിരുന്നു സംഭവം. പൊലീസ് കൈ കാണിച്ചിട്ടും ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി സഞ്ചരിച്ച ബൈക്ക് നിര്‍ത്താതെ പോകുകയായിരുന്നു. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉടമയെ കണ്ടത്തി ബൈക്ക് സ്റ്റേഷനില്‍ ഹാജരാക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ബൈക്ക് ഓടിച്ച യുവാവുമൊത്ത് പ്രശ്‌ന പരിഹാരത്തിനായി ബ്രാഞ്ച് സെക്രട്ടറി പൊലീസ് സ്റ്റേഷനിലെത്തിയത്.

യുവാവില്‍ നിന്ന് ലൈസന്‍സ് വാങ്ങിയ ശേഷം ബൈക്ക് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് പോകാനും മൂന്നുമാസം കഴിഞ്ഞ് വന്നാല്‍ മതിയെന്നുമാണ് എസ് ഐ പറഞ്ഞത്. ഇത് കേട്ട ഷാജു താന്‍ ബ്രാഞ്ച് സെക്രട്ടറിയാണെന്ന് സ്വയം പരിചയപ്പെടുത്തുകയും പിഴ അടച്ച് വാഹനം വിട്ടുതരണമെന്നും എസ് ഐയോട് പറയുകയുമായിരുന്നു. ബ്രാഞ്ച് സെക്രട്ടറിയാണെന്ന് സ്വയം പരിചയപ്പെടുത്തിയതോടെയാണ് ഷാജുവിന്റെ മുഖത്ത് എസ് ഐ അടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button