News

പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം, അയൽവാസി തീ കൊളുത്തി കൊന്നതാണെന്ന് ബന്ധുക്കൾ

മലപ്പുറം: പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം എടവണ്ണയക്കടുത്ത് കിഴക്കേ ചാത്തല്ലൂരില്‍ ഹോട്ടല്‍ തൊഴിലാളിയായ ഷാജി (42) യാണ് മരിച്ചത്.
എന്നാൽ യുവാവ് പൊള്ളലേറ്റ് മരിച്ചതല്ലെന്നും, വഴിത്തര്‍ക്കത്തിനിടെ അയല്‍വാസി തീകൊളുത്തി കൊന്നതാണെന്നും മരിച്ചയാളുടെ ബന്ധുക്കൾ ആരോപിച്ചു.

Also Read:‘തങ്കൻ ചേട്ടൻ’കുടുങ്ങുമോ?: ചുരുളി കണ്ട പോലീസിന് പറയാനുള്ളത്

മഞ്ചേരി കോടതിയില്‍ വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ഒരു കേസ് നിലനിൽക്കുന്നുണ്ട്. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍ക്കാരുമായി തുടര്‍ച്ചയായി ഇയാൾ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചിരുന്നു. അതിനുശേഷം മടങ്ങി വരുമ്പോൾ അയല്‍വാസിയും ഷാജിയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിനെ തുടർന്നാണ് യുവാവ് മരണപ്പെടുന്നത്.

അതേസമയം, സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പൊലീസ് ഇതുവരേയ്ക്കും സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എടവണ്ണ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button