ആർഎസ്എസുകാരുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി: പൊലീസ് ഉദ്യോ​ഗസ്ഥനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടേക്കും

സംഭവത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എജി ലാൽ വകുപ്പുതല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

കരിമണ്ണൂർ: ആർഎസ്എസുകാരുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തി നൽകിയ പൊലീസ് ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാൻ നടപടി. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പികെ അനസ് എന്ന ഉദ്യോ​ഗസ്ഥനാണ് സേനയുടെ ഔദ്യോ​ഗിക വിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തിയത്. ഔദ്യോ​ഗിക വിവരശേഖരണത്തിന്റെ ഭാ​ഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ എസ്ഡിപിഐക്ക് കൈമാറിയെന്നാണ് ഇയാൾക്കെതിരേയുളള ആരോപണം.

Read Also: സൗദി ദേശീയ പതാകയെ അപമാനിച്ചു: 4 പ്രവാസികളെ അറസ്റ്റ് ചെയ്തു

സംഭവത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എജി ലാൽ വകുപ്പുതല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനസിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ സർവ്വീസിൽ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം.

സാമൂഹിക മാധ്യമത്തിലൂടെ വർ​ഗീയ വിദ്വേഷം പരത്തിയെന്ന പേരിൽ തൊടുപുഴയിൽ കെഎസ്ആർടിസി ജീവനക്കാരനെ എസ്ഡിപിഐ പ്രവര്‌‍ചത്തകർ ആക്രമിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകൻ ഷാനവാസിന്റെ മൊബൈൽ പരിശോധിച്ചപ്പോഴാണ് ഔദ്യോ​ഗിക വിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തിയത്. പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ഇയാൾ വാട്സ്ആപ്പ് വഴി നൽകിയെന്നാണ് കണ്ടെത്തൽ. തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

Share
Leave a Comment