News

ഒറ്റ ദിവസം കൊണ്ട് നഷ്ടം 30 ബില്യൺ : അംബാനിക്കും അദാനിക്കും പിന്നിലായി സുക്കർബർഗ്

ന്യൂയോർക്ക്: ഓഹരി വിപണിയിൽ സംഭവിച്ച വൻ തിരിച്ചടിയിൽ ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് നഷ്ടം 30 യുഎസ് ഡോളർ. കമ്പനിക്ക് നഷ്ടം സംഭവിച്ചിരിക്കുന്നത് 250 ബില്യൻ ഡോളർ ആണ്.

ഒറ്റ ദിവസത്തിൽ സംഭവിച്ച ഏറ്റവും വലിയ ഇടിവാണ് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ഇൻകോർപ്പറേറ്റ്സിന് സംഭവിച്ചത്. ഇരുപത്തി ആറ് ശതമാനമാണ് കമ്പനിയുടെ ഓഹരികൾ ഇടിഞ്ഞത്. ഇതോടെ, സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള മുകേഷ് അംബാനിയ്ക്കും ഗൗതം അദാനിക്കും പിറകിലായിരിക്കുകയാണ് മാർക്ക് സുക്കർബർഗ്.

മെറ്റയുടെ 12.8 ശതമാനം ഓഹരികളാണ് സുക്കർബർഗിന്റെ പക്കലുള്ളത്. ടുഡേ നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 85 ബില്യൺ ഡോളറായി ചുരുങ്ങി. മെറ്റയുടെ പക്കൽനിന്നും നഷ്ടമായത് രണ്ട് ന്യൂസിലാൻഡിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തുല്യമായ തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button