കര്‍ണാടകയിലെ ഹിജാബ് വിവാദം മന:പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന തെളിവുകള്‍ പുറത്ത്

ബംഗളൂരു : കര്‍ണാടകയിലെ ഹിജാബ് വിവാദം മന:പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന തെളിവുകള്‍ പുറത്ത്. ഹിജാബ് വിവാദത്തിന് തുടക്കമിട്ട് വിദ്യാര്‍ത്ഥിനികളെ പ്രതിഷേധത്തിലേയ്ക്ക് തള്ളിവിട്ടത് പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യയാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. ഇത് കര്‍ണാടക സര്‍ക്കാരും സ്ഥിരീകരിച്ചു.

കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ ബുര്‍ഖ ധരിച്ച് അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് പരസ്യമായി ആക്രോശിച്ച് രംഗത്ത് വന്ന മുസ്‌കാന്‍ സൈനബയുടെ പിതാവ് പോപ്പുലര്‍ ഫ്രന്റിന്റെ അടുത്ത അനുയായി ആണെന്നാണ് വിവരം. പോപ്പുലര്‍ ഫ്രന്റ് നേതാവ് അബ്ദുള്‍ ഷുക്കൂറിന്റെ മകളാണ് മുസ്‌കാന്‍ എന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

പിഇഎസ് കോളേജ് ഓഫ് ആര്‍ട്സ്, സയന്‍സ് ആന്റ് കൊമേഴ്സിലെ വിദ്യാര്‍ത്ഥിനിയാണ് മുസ്‌കാന്‍. ബുര്‍ഖ ധരിച്ച് അളളാഹു അക്ബര്‍ എന്ന് ആക്രോശിച്ച വിദ്യാര്‍ത്ഥിനിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ അനുകൂലിച്ചുകൊണ്ട് നിരവധി ഇടത് സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ മുസ്‌കാന് പണം ലഭിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. മുസ്‌കാന് ജാമിഅത്ത് ഉലമ ഇ ഹിന്ദ് എന്ന മുസ്ലീം സംഘടന 5 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

Share
Leave a Comment