News

പ്രതിരോധശേഷി കൂട്ടാൻ കരിമ്പ് ജ്യൂസ്

ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാല്‍ മറ്റു ജ്യൂസുകളെ അപേക്ഷിച്ച് നാം കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എപ്പോഴും ലഭിക്കില്ലെന്നതും ഒരു കാരണമാണ്. ഏറെ സ്വാദിഷ്ടവും ആരോഗ്യദായകവും ആണ് ഈ പാനീയം. ദാഹമകറ്റാന്‍ മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന പാനീയവും കൂടിയാണ് കരിമ്പിന്‍ ജ്യൂസ്. നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും കരിമ്പിന്‍ ജ്യൂസ് നല്ലതാണ്.

കരിമ്പില്‍ കൊഴുപ്പ് ഒട്ടും ഇല്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ടുതന്നെ കരിമ്പിന്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കേണ്ട കാര്യമില്ല. 100 ഗ്രാം കരിമ്പ് ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്.

Read Also : ആം ആദ്മി പാര്‍ട്ടിയ്ക്ക് വിഘടനവാദികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കൂടാതെ കരിമ്പില്‍ നാരുകള്‍ ധാരാളം അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പാനീയം ആണിത്.

ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഉദരത്തിന്റെ ആരോഗ്യത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button