ചെറുതോണി: വീടിന്റെ ടെറസിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. താന്നിക്കണ്ടം ചിന്താർമണിയിൽ മാത്യു മത്തായി (ബാബു-62)ആണ് മരിച്ചത്.
കഴിഞ്ഞ മൂന്നിന് വീടിന്റെ ടെറസിൽ നിന്നു കാൽവഴുതി മുറ്റത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മാത്യുവിനെ ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, പ്രഥമ ശുശ്രൂഷയ്ക്കുശേഷം പാലാ മെഡിസിറ്റിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു.
Read Also : ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
ഭാര്യ: മേരിക്കുട്ടി കാഞ്ചിയാർ ഇരുപ്പുലിക്കാട്ട് കുടുംബാംഗം. (വാഴത്തോപ്പ് ആപ്കോസ് മുൻ സെക്രട്ടറി). മക്കൾ: ദിവ്യ, നിവിൻ. മരുമകൻ: ജോബി.
സംസ്കാരം ഇന്ന് താന്നിക്കണ്ടം സെന്റ് മേരീസ് പള്ളിയിൽ നടക്കും.
Leave a Comment