News

ഐ.സി.എസ്.ഇ പത്താംക്ലാസ് ടേം 2 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: 90+ മാർക്ക് നേടാനുള്ള ചില വിദ്യകളിതാ

ഐ.സി.എസ്.ഇ പത്താംക്ലാസ് ടേം 2 പരീക്ഷയുടെ നിർദ്ദേശങ്ങൾ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ 25 മുതൽ മെയ് 23 വരെയാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അറിയാനായി ഇതാ ചില വിദ്യകൾ.

അധ്യായങ്ങൾക്കായി ഒരു ടൈം ടേബിൾ സജ്ജീകരിക്കുക. ടൈം ടേബിൾ ക്രമീകരിച്ച് പഠിക്കുന്നത്, പാഠ്യഭാഗങ്ങൾ ഓർമയിൽ നിൽക്കാൻ സഹായിക്കും. പാഠ്യഭാഗങ്ങളിലെ എല്ലാ വിഷയങ്ങളും പഠിച്ചോ, എന്തൊക്കെയാണ് ഇനി ബാക്കിയുള്ളത് തുടങ്ങിയ കാര്യങ്ങൾ ഈ ടൈം ടേബിൾ നോക്കി മനസിലാക്കാൻ കഴിയും. ചുരുക്കി പറഞ്ഞാൽ, സിലബസ് മുഴുവൻ കവർ ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. പുനരവലോകനത്തിന് വേണ്ടി കുറച്ച് സമയം മാറ്റി വെയ്ക്കുക.

Also Read:ജാതി മാറിയുള്ള വിവാഹത്തിന്റെ പേരിൽ സംവരണം നിഷേധിക്കാനാവില്ല: ഹൈക്കോടതി

ചോദ്യങ്ങൾ നന്നായി വായിച്ച് ഉത്തരം എഴുതുക. വിദ്യാർത്ഥികൾ സാധാരണയായി നൽകിയിരിക്കുന്ന ഖണ്ഡികയിൽ നിന്ന് തന്നെ, ചോദ്യത്തിനുള്ള ഉത്തരവും കണ്ടെത്താൻ ശ്രമിക്കാറുണ്ട്. എന്നിരുന്നാലും, ചോദിക്കുന്ന ചോദ്യങ്ങൾ സാധാരണയായി അധ്യായത്തിന്റെ ധാരണയെയും ഉള്ളടക്കത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, കൃത്യമായ ഉത്തരം നൽകണമെങ്കിൽ അധ്യായത്തെക്കുറിച്ച് സമഗ്രമായ വായനയും ധാരണയും ആവശ്യമാണ്.

അതേസമയം, പല ബോർഡുകളും അവരുടെ 10, 12 പരീക്ഷകൾ നടത്തി തുടങ്ങി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ബോർഡ് പരീക്ഷകൾ നടക്കുകയാണ്. 10, 12 ക്ലാസുകളിലെ പരീക്ഷകൾ കോവിഡ് -19 പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് നടത്തുന്നത്. അഡ്മിറ്റ് കാർഡിലും അധികാരികളും സൂചിപ്പിച്ചിരിക്കുന്നതുപോലെ വിദ്യാർത്ഥികൾ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും മറ്റ് കോവിഡ് പ്രോട്ടോക്കോളുകൾ പാലിക്കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button