KeralaNewsNews

അ‌ദ്ധ്യാപക സമരം മൂലം വിദ്യാർത്ഥികൾക്ക് തോൽവി:  പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ട് ഉപരോധിച്ചു

കോഴിക്കോട്: അ‌ദ്ധ്യാപകരുടെ സമരം കാരണം പരീക്ഷ മുടങ്ങിയ വിദ്യാർത്ഥികൾ തോറ്റതില്‍ സമരം ശക്തമാകുന്നു.
മുക്കം  കെ.എം.സി.ടി. പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളാണ് സമരം നടത്തുന്നത്.

500 വിദ്യാർത്ഥികൾ തോറ്റതില്‍ പ്രതിഷേധിച്ചാണ്  സമരം. അ‌ദ്ധ്യാപകരുടെ സമരം കാരണം പരീക്ഷ മുടങ്ങിയ തിങ്കളാഴ്ചയാണ് വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. സമരക്കാര്‍ പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ട് ഉപരോധിച്ചു.

മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അ‌ദ്ധ്യാപകര്‍ കഴിഞ്ഞ ജനുവരിയില്‍ നടത്തിയ സമരം കാരണമാണ് ഒന്നാം വര്‍ഷ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷ മുടങ്ങിയത്. അ‌ദ്ധ്യാപക സമരം ഒത്തുതീര്‍പ്പായതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും ആരും തോല്‍ക്കില്ലെന്നും കോളേജ് അധികൃതര്‍ വിദ്യാർത്ഥികൾക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് നടപ്പായില്ല. പരീക്ഷാഫലം വന്നപ്പോള്‍ 500 കുട്ടികള്‍ തോറ്റു. തുടര്‍ന്നാണ് വിദ്യാർത്ഥികൾ അനിശ്ചിത കാല സമരം തുടങ്ങിയത്.

തുടര്‍ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്നതിനാല്‍ സപ്ലിമെന്ററി പരീക്ഷ എഴുതില്ലെന്നും റീ ടെസ്റ്റ് നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button