News

‘കലാപം തടയാൻ അമിത് ഷായുടെ വീട് പൊളിക്കുക’: ജഹാംഗീർപുരിയിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ എഎപി നേതാവ് രാഘവ് ഛദ്ദ

ഡൽഹിയിലെ ജഹാംഗീർപുരിയിൽ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രതികരിച്ച് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട് നിലംപരിശാക്കണമെന്നും കലാപം ആസൂത്രണം ചെയ്ത, ഭാരതീയ ജനതാ പാർട്ടിയുടെ ഹെഡ് ഓഫീസ് പൊളിക്കണമെന്നും രാഘവ് ഛദ്ദ പറഞ്ഞു.

ഇന്ത്യയിലെ എല്ലാ കലാപങ്ങൾക്കും ഉത്തരവാദി ബിജെപിയാണെന്നും ബിജെപിയുടെ ആസ്ഥാന ഓഫീസ് തകർത്താൽ എല്ലാ അക്രമങ്ങളും അവസാനിപ്പിക്കാൻ കഴിയുമെന്നും ഛദ്ദ കൂട്ടിച്ചേർത്തു. ബിജെപിയുടെ ഹെഡ് ഓഫീസ് തകർത്താൽ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന കലാപങ്ങൾ അവസാനിക്കുമെന്ന് താൻ ഉറപ്പ് നൽകുന്നതായും ഛദ്ദ പറഞ്ഞു.

ചരിത്രത്തില്‍ ഇടംപിടിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെങ്കോട്ടയില്‍ നടത്താനൊരുങ്ങുന്ന പ്രസംഗം

ബംഗ്ലാദേശി അഭയാർത്ഥികളെയും റോഹിങ്ക്യകളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും അവരെ, ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ഉപയോഗിക്കുകയാണെന്നും ഛദ്ദ ആരോപിച്ചു. അനധികൃത സ്വത്തുക്കൾ ബുൾഡോസർ കയറ്റണമെങ്കിൽ, ആദ്യം ബിജെപി നേതാക്കളുടെ ഉടമസ്ഥതയിലുള്ള അനധികൃത സ്വത്തുക്കളുടെ മേൽ ബുൾഡോസറുകൾ കയറ്റണമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button