News

ജിഗ്നേഷ് മേവാനിയുടെ അറസ്റ്റ് : പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ചു കൊണ്ട് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read : ബലാത്സംഗ കേസിലെ പ്രതികളെ വന്ധ്യംകരണത്തിന് വിധേയമാക്കാന്‍ തീരുമാനം : കര്‍ശന നിയമം നടപ്പിലാക്കാനുറച്ച് ഈ രാജ്യം

സംസ്ഥാനത്തെ ഭരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് വിയോജിപ്പുകളെ തകർക്കാൻ ശ്രമിക്കാമെന്നും എന്നാൽ, സത്യത്തെ ഒരിക്കലും തടവിൽ ആകാൻ കഴിയില്ല എന്നുമാണ് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തത്.

ഇന്നലെ രാത്രി 11.30 ഓടെയാണ് ഗുജറാത്ത് പാലന്‍പുര്‍ സര്‍ക്യൂട്ട് ഹൗസില്‍ നിന്നാണ് ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. അസമിലെ കൊക്രജാറില്‍ നിന്നുള്ള ബിജെപി നേതാവ് അരൂപ് കുമാര്‍ ഡേ എന്നയാളുടെ പരാതിയിലാണ് നടപടി. ദളിത് നേതാവും രാഷ്ട്രീയ പാര്‍ട്ടിയായ രാഷ്ട്രീയ ദളിത് അധികാര് മഞ്ചിന്റെ കണ്‍വീനറുമാണ് മേവാനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button