News

വ്യാജ രേഖകളും ഇക്കിളി കഥകളുമായി വിദ്വേഷ പ്രചാരണങ്ങൾ : രാഹുൽ ഈശ്വറിനു പിന്തുണയുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

വിദ്വേഷ പ്രചാരണങ്ങളും, മസാലക്കഥകളും അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടിരിക്കുകയാണ്...

സോഷ്യൽ മീഡിയയിൽ സജീവമാണ് രാഹുൽ ഈശ്വർ. സ്ത്രീകളെയും മറ്റും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ തന്റെ പേരിൽ വ്യാജ ശബ്ദ റെക്കോർഡ് യൂട്യൂബിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ രാഹുൽ ഈശ്വർ സൈബർ പോലീസിൽ പരാതി നൽകി. ഈ സംഭവത്തിൽ രാഹുൽ ഈശ്വറിനു പിന്തുണ പ്രഖ്യാപിച്ച് അഡ്വ ശ്രീജിത്ത്‌ പെരുമന.

സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അഡ്വ ശ്രീജിത്ത്‌ പെരുമന രാഹുലിന് പിന്തുണ അറിയിച്ചത്. വ്യാജ രേഖകളും, ഇക്കിളി കഥകളും ചമച്ചുകൊണ്ട് കൊട്ടാരക്കരമന്മാർ ബെല്ലും ബ്രെക്കുമില്ലാതെ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളും, മസാലക്കഥകളും അതിന്റെ എല്ലാ സീമകളും ലംഘിച്ചു കൊണ്ടിരിക്കുകയാണെന്നും മനസാവാചാ അറിയാത്ത സംഭവത്തിൽ അങ്ങേയറ്റത്തെ അപമാനവും, സൈബർ ആക്രമണവും നേരിട്ട രാഹുലിന് എല്ലാവിധ പിന്തുണയും നൽകുമെന്നും പറഞ്ഞു.

read also: ഈ ആഭാസത്തിന് ഞങ്ങള്‍ മുതിരില്ല: ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പരിപാടി തള്ളി ഫാന്‍സ് അസോസിയേഷന്‍

കുറിപ്പ് പൂർണ്ണ രൂപം

വ്യാജ രേഖകളും, ഇക്കിളി കഥകളും ചമച്ചുകൊണ്ട് കൊട്ടാരക്കരമന്മാർ ബെല്ലും ബ്രെക്കുമില്ലാതെ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളും, മസാലക്കഥകളും അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടിരിക്കുകയാണ്…

രാഹുൽ ഈശ്വറിന്റെത് എന്ന പേരിൽ വ്യാജ ശബ്ദ റെക്കോർഡ് യൂട്യൂബിലൂടെ പ്രചരിപ്പിച്ച് സ്ത്രീകളെയും മറ്റും അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്കും, സൈബർ സ്റ്റേഷനിലും രാഹുൽ ഈശ്വർ പരാതി നൽകി. മനസാവാചാ അറിയാത്ത സംഭവത്തിൽ അങ്ങേയറ്റത്തെ അപമാനവും, സൈബർ ആക്രമണവും സംഭവത്തിൽ രാഹുലിന് എല്ലാവിധ പിന്തുണയും നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button