NewsTechnology

നിങ്ങളുടെ ഫോൺ നമ്പർ ഗൂഗിളിൽ ഉണ്ടോ? : ഇപ്പോൾ നീക്കം ചെയ്യാൻ വഴികളുണ്ട്

ന്യൂഡൽഹി: ഉപയോക്താക്കളുടെ ദീർഘകാലമായുള്ള ആവശ്യത്തിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ഗൂഗിൾ. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ഗൂഗിൾ എന്നും ചീത്തപ്പേരു കേൾപ്പിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ സെർച്ച് റിസൾട്ടുകളിൽ നിന്നും ഒഴിവാക്കണമെന്ന് ഒരുപാട് കാലമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഗൂഗിളിനോട് ആവശ്യപ്പെടുന്നതാണ്. ഇതുവരെയും അനുകൂലമായ ഒരു മറുപടി ലഭിച്ചിരുന്നില്ല.

എന്നാൽ,ഗൂഗിൾ നിലപാട് മാറ്റുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. എണ്ണമറ്റ ഉപയോക്താക്കളുടെ പരാതികൾ ഗൂഗിൾ പരിഗണിക്കാൻ തുടങ്ങുന്നു. തങ്ങളുടെ വീട്, മൊബൈൽ നമ്പർ, തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഗൂഗിൾ സെർച്ച് റിസൾട്ടിൽ പ്രത്യക്ഷപ്പെടുന്നത് ഉപയോക്താക്കൾക്ക് നിരവധി അസൗകര്യങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത്തരം വിവരങ്ങൾ ഒഴിവാക്കുന്നത് പടിപടിയായി ആരംഭിച്ചിരിക്കുകയാണ് ഗൂഗിൾ.

ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നത് വളരെ പ്രാധാന്യമുള്ള സംഗതിയാണെന്ന് തിരിച്ചറിഞ്ഞതിനാൽ തന്നെയാണ് സെർച് എൻജിൻ ഭീമന്റെ ഈ മനംമാറ്റം. വ്യക്തിഗത വിവരങ്ങൾ നീക്കം ചെയ്യാനുള്ള അപേക്ഷകൾ ഗൂഗിൾ സ്വീകരിച്ചു തുടങ്ങിയെന്ന് റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ഉയർന്ന ഉദ്യോഗസ്ഥനായ മിഷേൽ ചാങ്ങ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button