News

പഞ്ചാബിൽ കോൺഗ്രസിനുണ്ടായ അനുഭവം ആവർത്തിക്കും: തന്നെ മുഖ്യമന്ത്രിയാക്കാൻ വൈകരുതെന്ന് സച്ചിൻ പൈലറ്റ്

ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ ഇ​നി​യും വൈ​ക​രു​തെ​ന്ന് നേതൃത്വത്തിനോട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. അ​ല്ലെ​ങ്കി​ൽ, പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സി​നു​ണ്ടാ​യ അ​നു​ഭ​വം ആ​വ​ർ​ത്തി​ക്കു​മെ​ന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യോ​ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യോ​ടു​മാ​ണ് സച്ചിൻ ആവശ്യമുന്ന​യി​ച്ച​ത്.

അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ടി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്ന് മാ​റ്റ​ണ​മെ​ന്നും വരാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് തു​ട​ർ​ഭ​ര​ണം കി​ട്ടാ​ൻ അധി​കാ​ര​മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി. കോ​ൺ​ഗ്ര​സി​ന്‍റെ ചി​ന്ത​ൻ ശി​ബി​രം അ​ടു​ത്ത​മാ​സം രാ​ജ​സ്ഥാ​നി​ൽ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാനം ആ​വ​ശ്യ​പ്പെ​ട്ട് സച്ചിൻ രം​ഗ​ത്തു​വ​ന്ന​ത്.

ഇനിയുള്ള കാലം കേരള രാഷ്ട്രീയത്തിൽ സജീവമാകും, എല്ലാ സാധ്യതകളും നോക്കാനാണ് തീരുമാനം: എകെ ആൻ്റണി

ഈ വിഷയവുമായി ബന്ധപ്പെട്ട് സോ​ണി​യ, രാ​ഹു​ൽ, പ്രി​യ​ങ്ക എ​ന്നി​വ​രു​മാ​യി നേരത്തെ മൂ​ന്നു​ തവണ, സ​ച്ചി​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. സ​ച്ചി​ന്​ എഐസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദം വാ​ഗ്ദാ​നം ചെ​യ്​​ത്​ പ്ര​ശ്​​ന​​പ​രി​ഹാരം കാണാൻ​​ സോ​ണി​യ ന​ട​ത്തി​യ നീ​ക്കം ഫ​ലം ക​ണ്ടിരുന്നില്ല. ത​ന്‍റെ അ​നു​യാ​യി​കൾ രാ​ജ​സ്ഥാ​നി​ലാ​ണെന്നും അവി​ടെ നി​ന്ന്​ മാ​റാ​ൻ താൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button