ArticleNews

അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ ജേതാവായ ഡിസ്‌കസ് ത്രോ താരം കൃഷ്ണ പുനിയയുടെ ജന്മദിനം ഇന്ന്

അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ ജേതാവായ ഡിസ്‌കസ് ത്രോ താരം കൃഷ്ണ പൂനിയ കായിക താരം എന്നതിലുപരി, അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകയും കൂടിയാണ്. പത്മശ്രീ, അര്‍ജുന അവാര്‍ഡ് ജേതാവായ അവര്‍, രാജസ്ഥാനിലെ സദുല്‍പൂര്‍ മണ്ഡലത്തിലെ നിലവിലെ എംഎല്‍എയാണ്.

 

കൃഷ്ണ പൂനിയ പെണ്‍കുട്ടികള്‍ക്ക് വലിയൊരു പ്രചോദനമാണ്.
ഡിസ്‌കസ് ത്രോ, ട്രാക്ക്-ആന്‍ഡ് ഫീല്‍ഡ് അത്‌ലറ്റ്, എന്നിവയ്ക്ക് പുറമെ, മൂന്ന് തവണ ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുണ്ട്. ഇത്തരമൊരു കാര്യം പെണ്‍കുട്ടികള്‍ക്ക് സാധ്യമല്ലെന്ന് പലരും വിശ്വസിക്കുമ്പോള്‍ അത് തിരുത്തി എഴുതിയ ചരിത്രമാണ് കൃഷ്ണ പുനിയയുടേത്.

1977 മെയ് 5ന് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ അഗ്രോഹാ ഗ്രാമത്തിലാണ് കൃഷ്ണ പൂനിയയുടെ ജനനം. ജയ്പൂരിലെ കനോഡിയ കോളേജില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദം കരസ്ഥമാക്കി.

കൃഷ്ണ പൂനിയയെ കുറിച്ച് അധികം അറിയപ്പെടാത്ത വസ്തുതകള്‍:

1. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്ലറ്റാണ് കൃഷ്ണ പൂനിയ. മൂന്ന് തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സില്‍ പങ്കെടുത്തു. മില്‍ഖാ സിംഗിന് ശേഷം അന്താരാഷ്ട്ര ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇവന്റില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യയിലെ ഏക അത്ലറ്റാണ് അവര്‍.

2. സ്‌കൂളിലും ഗ്രാമത്തിലും സൗകര്യങ്ങള്‍ കുറവായതിനാല്‍ കോളേജില്‍ ചേര്‍ന്നതിന് ശേഷമാണ്, കൃഷ്ണ കായികരംഗത്തേക്ക് കടന്നുവന്നത്. കോളേജിലെ തന്റെ ആദ്യത്തെ ഡിസ്‌കസ് എടുത്ത അവള്‍ ഡിസ്‌കസ് ത്രോവറായി കൊളീജിയറ്റ്, സംസ്ഥാന തല മത്സരങ്ങളില്‍ വിജയിയായി. പിന്നീട് കൃഷ്ണയെ പട്യാലയിലെ ദേശീയ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

3. വീരേന്ദര്‍ സിംഗ് പൂനിയ – മുന്‍ ദേശീയ തല ഹാമര്‍ ത്രോ താരം വീരേന്ദര്‍ സിംഗ് പൂനിയയാണ് കൃഷ്ണയുടെ ഭര്‍ത്താവ് . 2000 ത്തിലാണ് കൃഷ്ണയും വീരേന്ദറും വിവാഹിതരായത്.

4. 2001-ല്‍, കൃഷ്ണ മകന്‍ ലക്ഷയ്രാജിന് ജന്മം നല്‍കി, ഒരു വര്‍ഷത്തിനുശേഷം അവര്‍ കായികരംഗത്ത് തന്റെ കരിയര്‍ തുടര്‍ന്നു.

5. ദോഹ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും പിന്നീട് 46-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയതാണ് കൃഷ്ണയുടെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര വിജയം.

6. 2010 ഒക്ടോബര്‍ 11-ന് അര്‍ജുന അവാര്‍ഡ് നല്‍കി അവരെ ആദരിച്ചു.

7. 2011-ല്‍, കായികരംഗത്തെ അസാധാരണ സംഭാവനകള്‍ക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചു.

8. 2013ല്‍ അവര്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ (INC) ചേര്‍ന്നു.

9. 2013-ലെ സാദുല്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ആദ്യ തിരഞ്ഞെടുപ്പില്‍, കൃഷ്ണ ബിഎസ്പിയുടെ മനോജ് നിയങ്കാലിയോട് പരാജയപ്പെട്ടു.

10. 2018-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കാബിനറ്റ് മന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനെതിരെ രാജസ്ഥാനിലെ ജയ്പൂരിലെ സദുല്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് കൃഷ്ണ കോണ്‍ഗ്രസ് എംഎല്‍എ ആയി.

shortlink

Post Your Comments


Back to top button