News

ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിന്‌ ആവേശം പകരാൻ മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ

കൊച്ചി: തൃക്കാക്കരയിലെ എൽ.ഡി.എഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നെത്തും. എൽ.ഡി.എഫ് കൺവെൻഷൻ മുഖ്യമന്ത്രിയാണ് ഉദ്ഘ്ടാനം ചെയ്യുന്നത്.

രണ്ടാം പിണറായി സർക്കാരിന് നിര്‍ണ്ണായകമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. കെ റെയിൽ വിരുദ്ധ പ്രതിഷേധങ്ങൾക്ക് മറുപടി നൽകാൻ എൽ.ഡി.എഫിന് വിജയം അനിവാര്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ അമേരിക്കയിൽ ആയിരുന്നുവെങ്കിലും, സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള വിഷയങ്ങളിൽ നേതാക്കളുമായി മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു.

ഇന്ന് നേരിട്ട് തൃക്കാക്കരിയിൽ എത്തുന്ന മുഖ്യമന്ത്രി, പാലാരിവട്ടത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. വൈകിട്ട് 4 ന് പാലാരിവട്ടം ബൈപാസ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ,
ഇടതു മുന്നണി സംസ്ഥാന നേതാക്കൾക്കൊപ്പം കെ.വി തോമസും പങ്കെടുക്കും. കെ-റെയിൽ, സഭ സ്ഥാനാർത്ഥി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെ മറുപടി ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button