KeralaNewsIndia

തെരഞ്ഞെടുപ്പിന്റെ തലേദിവസമാണെങ്കിലും നുണ ഞാൻ പറയില്ല, ഇതാണ് നിലപാടെന്ന് ബിനീഷ് കോടിയേരി: ഷംസീറിനു നേരെ പരിഹാസം

ഷംസീർ എംഎൽഎയെ വിളിക്ക്, ചാല് കീറി വെള്ളം ഒഴുക്കി കളയാൻ മിടുക്കൻ ആണവൻ

കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയില്‍ പല സ്ഥലങ്ങളിലും ഉണ്ടായ വെള്ളക്കെട്ടുമൂലം ജനങ്ങള്‍ വലഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്ന എറണാകുളം സൗത്ത്, പാലാരിവട്ടം, കലൂര്‍, എം.ജി റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും വെള്ളം കയറിയത്. ഇതിനെ തുടർന്ന് നഗരസഭയ്ക്കും മേയർക്കും എതിരെ വിമർശനം ഉയരുന്നുണ്ട്. എന്നാൽ, ഈ മഴക്കാലത്ത് വെള്ളക്കെട്ടിന്റെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പിന്റെ തലേദിവസമാണെങ്കിലും നുണ പറയാൻ തനിക്ക് കഴിയില്ലെന്നും കൊച്ചി മേയർ അനിൽകുമാർ.

read also: ഒടുവിൽ ആ സത്യം ബോധ്യപ്പെട്ടു, കോൺഗ്രസിനെ രക്ഷിക്കാൻ രണ്ടേ രണ്ടു വഴിയേ ഉള്ളൂ!! പരിഹാസവുമായി സന്ദീപ് വാര്യർ

കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി നടത്തുന്ന ബ്രേക്ക് ത്രൂ പ്രോജക്റ്റ് പരാജയം അല്ലെന്നും ആറേഴു മാസങ്ങൾ കൂടി ഇനിയും പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു. സത്യസന്ധമായി, തന്റെ ഭരണത്തിൽ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ മറ്റു ഉദ്യോഗസ്ഥരെ കുറ്റം പറയാതെ കാര്യങ്ങൾ വിശദീകരിച്ച മേയറുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. മേയർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന്റെ വീഡിയോ ബിനീഷ് കോടിയേരി പങ്കുവച്ചിട്ടുണ്ട്. ‘തെരഞ്ഞെടുപ്പിന്റെ തലേദിവസമാണെങ്കിലും നുണ ഞാൻ പറയില്ല… ഇതാണ് നിലപാട്. ഞങ്ങൾ ആത്മ സമർപ്പണത്തോടെയും സത്യസന്ധതയോടെയും പ്രവർത്തിക്കും. ഏത് പ്രതിസന്ധിയിലും ഞങ്ങൾ കൂടെയുണ്ടാവും. അതാണ് നഗരസഭയുടെ ഉത്തരവാദിത്വം’- എന്ന കുറിപ്പോടെയാണ് ബിനീഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഈ പോസ്റ്റിനു താഴെ രാഷ്ട്രീയ വിമർശനവുമായി പലരും എത്തിയിട്ടുണ്ട്. ‘ഷംസീർ MLA യെ വിളിക്ക് ചാല് കീറി വെള്ളം ഒഴുക്കി കളയാൻ മിടുക്കൻ ആണവൻ, കെ.റെയിൽ വന്നാൽ ഈ വെള്ളം അതിന്റെ അടിയിലൂടെ പോകും, ചാലു കീറാൻ ഷംസീറിനെ വിളിക്കൂ.അല്ലെങ്കിൽ നെതെർലാന്റ് മോഡൽ നടപ്പാക്കൂ’ തുടങ്ങിയ പരിഹാസങ്ങളാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button