News

വനം വാച്ചറെ കണ്ടെത്താൻ നാളെ വരെ തിരച്ചില്‍ തുടരും

 

 

സൈലന്റ് വാലി: സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വനം വാച്ചറെ കണ്ടെത്താൻ വനത്തിൽ നാളെ വരെ  തിരച്ചിൽ തുടരാൻ തീരുമാനം. പ്രത്യേക സംഘം അന്വേഷണം ഏകോപിപ്പിക്കുന്നുണ്ട്. തമിഴ്‌നാട് വനമേഖലയിലേക്കും രാജന് വേണ്ടിയുളള തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്.
രാജന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. അഗളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം.

വാച്ചറെ വന്യമൃഗങ്ങൾ ആക്രമിച്ചിരിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.

രാജന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. അടുത്ത മാസം 11ന് രാജന്റെ മകളുടെ വിവാഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button