ആര്‍ത്തവ വേദനയ്ക്ക് പരിഹാരമായി പപ്പായ ഇല

പപ്പായയുടെ ഇലയില്‍ അടങ്ങിയിട്ടുള്ള ആക്ടോജെനിന്‍ എന്ന വസ്തു ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ മുന്നിലാണ്. പപ്പായ ഇല കൊണ്ട് ജ്യൂസ് ഉണ്ടാക്കി രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ്.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും നമ്മളെല്ലാവരും ഇരകളായിട്ടുണ്ടാവും. എന്നാല്‍, പപ്പായ ഇലയില്‍ അടങ്ങിയിട്ടുള്ള കാര്‍പ്പെയിന്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

ആര്‍ത്തവ വേദനയ്ക്കും പരിഹാരമാണ് പപ്പായ ഇല. ഒരു പപ്പായ ഇല എടുത്ത് അല്‍പം പുളിയും ഉപ്പും ചേര്‍ത്ത് നല്ലതു പോലെ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. തണുപ്പിച്ച ശേഷം ആ വെള്ളം കുടിച്ചാല്‍ മതി. ഇത് ആര്‍ത്തവ വേദന പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ആര്‍ത്തവ സംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം.

Read Also : ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാൻ ജിഞ്ചര്‍ ടീ

പപ്പായയുടെ ഇലയും പൂവും ഡെങ്കിപ്പനിയെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ്. ഇത് ഇടിച്ച് പിഴിഞ്ഞ് ചാറെടുത്ത് കഴിക്കുന്നത് നല്ലതാണ്.

കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇതിനെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ പപ്പായ സഹായിക്കുന്നു. തിമിരത്തെ പ്രതിരോധിയ്ക്കുന്നതിനും പപ്പായ ഇലയും പൂവും വളരെ പ്രധാനമായ പങ്കാണ് വഹിയ്ക്കുന്നത്.

 

 

 

Share
Leave a Comment