തിരുവനന്തപുരം: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിലെ വിചാരണ കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി വ്യക്തമാക്കി.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു , തെളിവുകൾ നശിപ്പിച്ചു എന്നീ ആരോപണങ്ങളിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തെളിവുകളുടെ പിൻബലമില്ലാതെയാണ് വിചാരണ കോടതിയെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ ആരോപിച്ചത്.
മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജി കോടതി തള്ളിയിരുന്നു. ബാലചന്ദ്രകുമാർ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുമ്പാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു. അന്വേഷണം നടക്കുന്ന ഈ ഘട്ടത്തിൽ അതിലേക്ക് കടക്കുന്നില്ലെന്നും വിചാരണ കോടതി പറഞ്ഞു.
Leave a Comment