News

പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലെ അശോക സ്തംഭത്തിന്റെ ഉദ്ഘാടനത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി സി.പി.എം

ഡല്‍ഹി: പുതിയതായി നിർമ്മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിന് മുകളിലെ അശോക സ്തംഭത്തിന്റെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സി.പി.എം. പാര്‍ലമെന്റില്‍ പൂജ നടത്തിയത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ ചടങ്ങുകളില്‍ നിന്ന് മതത്തെ ഒഴിച്ചു നിര്‍ത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

‘ദേശീയ ചിഹ്നങ്ങള്‍ മതവുമായി ബന്ധപ്പെടുത്തുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. അത് എല്ലാവരുടെയും ചിഹ്നമാണ്. ചില മത വിശ്വാസങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമുള്ളതല്ല. ദേശീയ ചടങ്ങുകളില്‍ നിന്ന് മതത്തെ ഒഴിച്ചു നിര്‍ത്തുക’ സി.പി.എം പ്രസ്താവനയില്‍ വ്യക്തമാക്കി.

പക്ഷികളെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ പുതിയ പദ്ധതി: പ്രഖ്യാപനം നടത്തി അബുദാബി മുൻസിപ്പാലിറ്റി

അതേസമയം, 6. 5 മീറ്റര്‍ നീളവും 9,500 കിലോ ഭാരവുമുള്ള വെങ്കലം കൊണ്ടുനിര്‍മ്മിച്ച അശോകസ്തംഭമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായി നടന്ന പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവാന്‍ഷ് സിങ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ഹര്‍ദീപ് സിങ് പുരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button