NewsTechnology

ഇന്ത്യൻ ടെക് ഇൻഡസ്ട്രി: രണ്ട് ലക്ഷം അമേരിക്കകാർക്ക് നേരിട്ട് നിയമനം നൽകി

ഇന്ത്യൻ ടെക് ഇൻഡസ്ട്രി വളർച്ച പ്രാപിച്ചതോടെ 16 ലക്ഷം തൊഴിലവസരങ്ങളാണ് ഐടി മേഖലയിൽ സൃഷ്ടിച്ചിട്ടുള്ളത്

കഴിഞ്ഞ വർഷം യുഎസിലെ ഇന്ത്യൻ ഐടി കമ്പനികൾ ജോലി നൽകിയത് രണ്ടുലക്ഷം അമേരിക്കകാർക്ക്. കൂടാതെ, വരുമാന ഇനത്തിൽ മാത്രം 103 ബില്യൺ ഡോളറിന്റെ നേട്ടമാണ് ഐടി കമ്പനികൾ കൈവരിച്ചിട്ടുള്ളത്. നാസ്കോം റിപ്പോർട്ട് പ്രകാരം, 2017 മുതൽ 22 ശതമാനത്തോളം വളർച്ചയാണ് ഐടി മേഖലയിൽ ഉണ്ടായിട്ടുള്ളത്. ശരാശരി 106,360 ഡോളർ ജീവനക്കാർക്ക് ശമ്പളമായി നൽകിയിട്ടുണ്ട്.

ഇന്ത്യൻ ടെക് ഇൻഡസ്ട്രി വളർച്ച പ്രാപിച്ചതോടെ 16 ലക്ഷം തൊഴിലവസരങ്ങളാണ് ഐടി മേഖലയിൽ സൃഷ്ടിച്ചിട്ടുള്ളത്. അതേസമയം, യുഎസ് സമ്പദ് വ്യവസ്ഥയിലേക്ക് 198 ബില്യൺ ഡോളർ സംഭാവനയായും നൽകിയിട്ടുണ്ട്. ഫോർച്യൂൺ പട്ടികയിൽ ഏകദേശം 75 ശതമാനത്തോളം കമ്പനികൾ ഇന്ത്യൻ ടെക് മേഖലയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗം കമ്പനികളുടെ ആസ്ഥാനം യുഎസ് തന്നെയാണ്. യുഎസിലെ വ്യത്യസ്ത മേഖലകൾക്ക് ഇന്ത്യൻ ടെക് കമ്പനികൾ സംഭാവന നൽകുന്നുണ്ട്.

Also Read: നായ കടിച്ചാൽ ചെയ്യേണ്ടതെന്ത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button