NewsIndiaUKInternational

‘എന്നെ ട്രോളുന്നതിലൂടെ എന്ത് സന്തോഷമാണ് കിട്ടുന്നത്’: വിമർശനങ്ങൾക്ക് മറുപടിയുമായി ലളിത് മോദി

ലണ്ടൻ: ബോളിവുഡ് താരം സുസ്മിത സെന്നും ഐ.പി.എൽ മുൻ ചെയർമാൻ ലളിത് മോദിയും തമ്മിലുളള പ്രണയ വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ഇരുവർക്കുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളുമാണ് ഉയർന്നത്. ഇപ്പോൾ തനിക്കെതിരായ വിമർശനങ്ങൾട്രോളുകൾക്കുംക്കും മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ലളിത് മോദി.

തന്നെ ട്രോളുന്നതിലൂടെ എന്ത് സന്തോഷമാണ് മാധ്യമങ്ങള്‍ കണ്ടെത്തുന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ചിത്രം പോസ്റ്റ് ചെയ്യുകയും ടാഗ് ചെയ്യുകയും ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും ലളിത് മോദി സോഷ്യൽ മീഡിയയിൽ ചോദിച്ചു. ഏത് കോടതിയാണ് തന്നെ കുറ്റക്കാരനെന്ന് വിധിച്ചതെന്ന് ലളിത് മോഡി ചോദിച്ചു.

ലളിത് മോദിയുടെ വാക്കുകൾ ഇങ്ങനെ;

പാൽ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുന്നത് ആശങ്കാജനകമെന്ന് രമേശ്‌ ചെന്നിത്തല

എന്നെ ട്രോളുന്നതിലൂടെ എന്ത് സന്തോഷമാണ് മാധ്യമങ്ങള്‍ കണ്ടെത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ചിത്രം പോസ്റ്റ് ചെയ്യുകയും ടാഗ് ചെയ്യുകയും ചെയ്തതിൽ എന്താണ് തെറ്റ്. നമ്മള്‍ ഇപ്പോഴും മധ്യകാലഘട്ടത്തിലാണോ ജീവിക്കുന്നത്. ആളുകള്‍ക്ക് സുഹൃത്തുക്കളാകാനും കെമിസ്ട്രിയും സമയവും ശരിയാണെങ്കിലും മാജിക് സംഭവിക്കാനും സാധിക്കില്ലേ. നമ്മുടെ രാജ്യത്തിലെ എല്ലാ മാധ്യമ പ്രവര്‍ത്തകരും അര്‍ണബ് ഗോസ്വാമിയാകാന്‍ നോക്കുകയാണ്, ഏറ്റവും വലിയ കോമാളി. ജീവിക്കുക…ജീവിക്കാന്‍ അനുവദിക്കുക. ശരിയായ വാര്‍ത്ത എഴുതുക.

നിങ്ങള്‍ക്കറിയില്ലെങ്കില്‍ നിങ്ങള്‍ക്കായി കുറച്ച് കാര്യം പറയാം. മിനല്‍ മോദി 12 വര്‍ഷം എന്റെ അടുത്ത സുഹൃത്തായിരുന്നു. എന്റെ അമ്മയുടെ സുഹൃത്തായിരുന്നില്ല. ചില തൽപരകക്ഷികളാണ് ആ ഗോസിപ്പ് പ്രചരിപ്പിച്ചത്. ഈ മോശം മാനസികാവസ്ഥയില്‍ നിന്നും പുറത്ത് കടക്കാന്‍ സമയമായി. ഒരാള്‍ക്ക് നേട്ടങ്ങളുണ്ടാകുമ്പോള്‍, ഈ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുമ്പോള്‍ അത് ആസ്വദിക്കുക. നിങ്ങള്‍ എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചാലും, നിങ്ങളെക്കാളുമൊക്കെ തലയുയര്‍ത്തി തന്നെയാണ് ഞാന്‍ നടക്കുന്നത്. ഏത് കോടതിയാണ് എന്നെ കുറ്റക്കാരനെന്ന് വിധിച്ചതെന്ന് പറയാമോ? ഒരു കോടതിയുമല്ല.

പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ 2022: പുതിയ നിയമനിർമ്മാണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

ഞാന്‍ സൃഷ്ടിച്ചത് പോലൊന്ന് വേറെ ഒരാള്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ എന്ന് പറയൂ. എന്നിട്ടത് രാജ്യത്തിന് സമര്‍പ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ ബിസിനസ് ചെയ്യുക എത്ര ബുദ്ധിമുട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നെ പിടികിട്ടാപ്പുള്ളിയെന്ന് വിളിക്കുന്നത് ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ ജനിച്ചത് ഡയമണ്ട് കരണ്ടിയുമായാണ്. കൈക്കൂലി വാങ്ങിയിട്ടില്ല. ഞാൻ റായ് ബഹദൂര്‍ ഗുജാര്‍മല്‍ മോദിയുടെ കൊച്ചുമകനാണെന്ന് മറക്കരുത്. ഞാന്‍ പണം എടുത്തിട്ടില്ല, പ്രത്യേകിച്ചും പൊതുജനത്തിന്റേത്. പണം വാങ്ങുകയായിരുന്നു. കൂടാതെ സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും പറ്റിയിട്ടില്ല. ഇത് നിങ്ങൾക്ക് ഉറക്കം ഉണരാനുള്ള സമയമാണ്.

ബി.സി..ചേര്‍ന്നപ്പോള്‍ 40 കോടിയായിരുന്നു എന്റെ ബാങ്കിലുണ്ടായിരുന്നത്. 2005 നവംബര്‍ 29 ന് എന്റെ പിറന്നാളിനായിരുന്നു ജോയിന്‍ ചെയ്തത്. വിലക്ക് വന്നപ്പോള്‍ എന്റെ ബാങ്ക് ബാലൻസ് എത്രയായിരുന്നുവെന്ന് അറിയാമോ‍? 47680 കോടി. ഒരു കോമാളിയും സഹായിച്ചില്ല. എവിടെ തുടങ്ങണം എന്നു പോലും അവര്‍ക്ക് അറിയില്ലായിരുന്നു. വ്യാജ മാധ്യമങ്ങളെ ലജ്ജിക്കൂ. ഇപ്പോള്‍ അവര്‍ നായകന്മാരെ പോലെ അഭിനയിക്കുന്നു. ഒരിക്കലെങ്കിലും സത്യസന്ധത കാണിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button