NewsMobile PhoneTechnology

ബഡ്ജറ്റ് റേഞ്ചിൽ Nokia C12 Plus, സവിശേഷതകൾ അറിയാം

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Nokia C12 Plus. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫീച്ചറുകൾ പരിചയപ്പെടാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ബഡ്ജറ്റ് റേഞ്ചിലുള്ള പ്രോസസറാണ് നൽകിയിട്ടുള്ളത്. Unisoc SC9863A പ്രോസസറുകളിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് ഗോ ആണ്.

Also Read: കോവിഡ് പ്രതിസന്ധിയിൽ നിന്നും ഉയർത്തെഴുന്നേറ്റ് റീട്ടെയിൽ മേഖല, വളർച്ച നിരക്കിന് മങ്ങലേൽക്കുന്നു

പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ, മെമ്മറി കാർഡുകൾ ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാനും സാധിക്കും. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 10,299 രൂപയും 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 11,299 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button