NewsTechnology

ഷവോമി ഇന്ത്യ: പുതിയ പ്രസിഡന്റായി ബി. മുരളീകൃഷ്ണൻ ചുമതല ഏൽക്കും

ഓഗസ്റ്റ് ഒന്ന് മുതലാണ് ഔദ്യോഗികമായി ചുമതല ഏൽക്കുക

ഷവോമിയുടെ ഇന്ത്യൻ ശാഖയുടെ പ്രസിഡന്റായി ബി. മുരളീകൃഷ്ണൻ ചുമതല ഏൽക്കും. ഷവോമിയുടെ ഇന്ത്യയുടെ മുൻ എം.ഡി ആയിരുന്ന മനു ജയ്ൻ ദുബായിലേക്ക് സ്ഥലം മാറിയതോടെയാണ് മുരളീകൃഷ്ണനെ പുതിയ പ്രസിഡന്റായി നിയമിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതലാണ് ഔദ്യോഗികമായി ചുമതല ഏൽക്കുക.

നിലവിൽ, പ്രമുഖ ചൈനീസ് ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കളായ ഷവോമി ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് മുരളീകൃഷ്ണൻ. 2018 മുതലാണ് ഇദ്ദേഹം ഈ സ്ഥാനത്ത് ജോലി ചെയ്യുന്നത്. കൂടാതെ, 25 വർഷത്തെ പ്രവർത്തി പരിചയമാണ് കൺസ്യൂമർ ടെക്നോളജി രംഗത്ത് മുരളീകൃഷ്ണന് ഉള്ളത്.

Also Read: കൊടും പട്ടിണി: ഭക്ഷണത്തിനും മരുന്നിനും പകരം ശരീരം വിൽക്കാൻ നിർബന്ധിതരായി ശ്രീലങ്കൻ യുവതികൾ

ഷവോമി ഇന്ത്യയുടെ ഭൂരിഭാഗം ഉത്തരവാദിത്വങ്ങളും ഇനി മുരളീകൃഷ്ണനായിരിക്കും. കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ, സേവനങ്ങൾ, പൊതുകാര്യം, നയതന്ത്ര പദ്ധതികൾ എന്നിവയൊക്കെയാണ് ഇദ്ദേഹം നിയന്ത്രിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button