News

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്​​സി​ന്‍റെ വേ​ഷ​ത്തി​ൽ ആൾമാറാട്ടം : യുവതി അറസ്റ്റിൽ

കാ​സ​ർ​ഗോഡ്​ കു​ടി​ലു സ്വ​ദേ​ശി​നി റം​ല​ബീ (41) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്

കോ​ഴി​ക്കോ​ട്​: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ഴ്​​സി​ന്‍റെ വേ​ഷ​ത്തി​ൽ വാ​ർ​ഡു​ക​ളി​ൽ കറങ്ങി​യ യുവതി പിടിയിൽ. കാ​സ​ർ​ഗോഡ്​ കു​ടി​ലു സ്വ​ദേ​ശി​നി റം​ല​ബീ (41) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

ന​ഴ്‌​സി​ന്‍റെ ഓ​വ​ർ​കോ​ട്ടും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഉ​പ​യോ​ഗി​ച്ച് വാ​ർ​ഡി​ലെ​ത്തി​യ യു​വ​തി​ക്കെ​തി​രെ ആ​ൾ​മാ​റാ​ട്ട​ത്തി​ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ്​ കേ​​സെ​ടു​ത്തു. റൂ​ബീ​ന റം​ല​ത്ത്​ എ​ന്ന പേ​രി​ലു​ള്ള വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ക​​ണ്ടെ​ത്തി.

Read Also : പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയിൽ

ആ​ശു​പ​ത്രി​ലെ 31-ാം വാ​ർ​ഡി​നു സ​മീ​പം യു​വ​തി​യെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ സൂ​പ്ര​ണ്ടി​നെ വി​വ​ര​മ​റി​യി​ക്കുകയായിരുന്നു. തു​ട​ർ​ന്ന്, ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യ​ല്ലെ​ന്നും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വ്യാ​ജ​മാ​ണെ​ന്നും ക​ണ്ടെ​ത്തി പൊ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. കോടതിയിൽ ഹാജരാക്കിയ യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button