News

ഡി.പി.ആറിൽ മതിയായ വിശദാംശങ്ങളില്ല, സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ പരാതികളേറെയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആറിൽ സാങ്കേതിക സാധ്യതയെക്കുറിച്ചുള്ള മതിയായ വിശദാംശങ്ങൾ ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സിൽവർ ലൈൻ പദ്ധതിക്കെതിരെ റെയിൽവേ മന്ത്രാലയത്തിൽ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും വിശദാംശങ്ങൾ ലഭിച്ച ശേഷം പാരാതികൾക്ക് ഇടയാക്കിയ പ്രശ്നങ്ങൾ പരിശോധിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്സഭയിൽ ഹൈബി ഈഡൻ എം.പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പദ്ധതിയുടെ അലൈൻമെന്റ് പ്ലാൻ, ബന്ധപ്പെട്ട റെയിൽവേ ഭൂമിയുടെയും സ്വകാര്യ ഭൂമിയുടെയും വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃംഖലയിലൂടെയുള്ള ക്രോസിങ്ങുകൾ തുടങ്ങിയ വിശദമായ സാങ്കേതിക രേഖകൾ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും, ഇതുവരെ നൽകിയിട്ടില്ലെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കെ റെയിൽ അധികൃതരിൽ നിന്ന് പദ്ധതിയുടെ വിശദാംശങ്ങൾ ലഭിച്ചതിന് ശേഷം മണ്ണിന്റെ അവസ്ഥ, പ്രകൃതിദത്തമായ ഡ്രെയിനേജ്, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, പ്രവർത്തനക്ഷമത, കടബാധ്യത മുതലായവ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button