KeralaNewsIndia

ദ്രൗപദി മുർമുവിന് ലഭിച്ചത് കുറവ് വോട്ടുകൾ, യശ്വന്ത് സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ട് ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: ആദ്യമായി ഒരു ഗോത്രവനിത ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പരമോന്നത പദവയിലേയ്‌ക്ക് എത്തിയതിന്റെ ആഹ്ലാദത്തിലാണ് ജനത. ഗോത്രവിഭാഗത്തിൽ നിന്നും സ്വപ്രയത്‌നം കൊണ്ട് വിജയം നേടിയ ഒരു വനിത രാജ്യത്തെ ഏറ്റവും ഉന്നതമായ പദവി അലങ്കരിക്കുമ്പോൾ ഓരോ ഭാരതീയനും അഭിമാനിക്കാം. എന്നാൽ, ദ്രൗപദി മുർമുവിന്റെ വിജയത്തെ ഇപ്പോഴും വിമർശിക്കുന്നവരുണ്ട്. ബി.ജെ.പിയുടേത് വെറും രാഷ്ട്രീയ നാടകമാണെന്ന് ആരോപിക്കുന്നവരുണ്ട്.

ദ്രൗപദിയുടെ വിജയത്തിന് പിന്നാലെ, വോട്ട് കണക്കും ചർച്ചയായി. 64% വോട്ടാണ് ദ്രൗപദിക്ക് ലഭിച്ചത്. 61 ശതമാനം ലഭിക്കുമെന്ന് കരുതിയിടത്താണ് 64 ശതമാനം വോട്ട്തെ ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്ക്ക് 36 ശതമാനമാണ്‌ ലഭിച്ചത്. പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് ബി.ജെ.പി വലിയ മേധാവിത്യം നേടിയെന്ന തരത്തിലുള്ള വാർത്തകൾ വെറും സംഘടിത പ്രചരണങ്ങൾ മാത്രമാണെന്നും, യശ്വന്ത് സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടുകൾ ആണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറയുന്നു.

ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്ന് മുഹമ്മദ് റിയാസ് തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു.

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

shortlink

Related Articles

Post Your Comments

Related Articles


Back to top button