News

ചൈനീസ് കമ്പനിയുമായി കരാറിലേർപ്പെട്ട് ഇന്ത്യ, ട്രെയിൻ ചക്രങ്ങളും ആക്സിലറുകളും ഇറക്കുമതി ചെയ്യും

39,000 ചക്രങ്ങളും 30,000 ആക്സിലറുകളുമായിരിക്കും ഇറക്കുമതി ചെയ്യുന്നത്

ട്രെയിൻ ചക്രങ്ങളും ആക്സിലറുകളും വാങ്ങാൻ ചൈനീസ് കമ്പനിയുമായി കരാറിലേർപ്പെട്ട് ഇന്ത്യ. ട്രെയിൻ ചക്രങ്ങൾ ചൈനയിൽ നിർമ്മിച്ചതിനു ശേഷം ഇന്ത്യയിൽ ഇറക്കുമതി ചെയ്യും. ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിഇസഡ് (തൈഷോങ്) എന്ന സ്ഥാപനത്തിനാണ് കരാർ നൽകിയത്. 500 കോടിയിലേറെ വരുന്ന മൂന്ന് കരാറാണുള്ളത്.

39,000 ചക്രങ്ങളും 30,000 ആക്സിലറുകളുമായിരിക്കും ഇറക്കുമതി ചെയ്യുന്നത്. റഷ്യ- യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ യുക്രൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് സമയബന്ധിതമായി കരാർ പാലിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് ചൈനീസ് കമ്പനിക്ക് കരാർ നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം, മെയ്, ജൂൺ മാസങ്ങളിലാണ് ടെണ്ടറുകൾ നൽകിയത്.

Also Read: കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട

ടിഇസഡ് കമ്പനിയിൽ നിന്ന് വാഗണുകൾക്കായി ആക്സിലറുകൾ വാങ്ങാനുള്ള ഓർഡർ ജൂൺ ഒന്നിനാണ് നൽകിയത്. ഇത് പ്രധാനമായും ചരക്ക് നീക്കത്തിനായിരിക്കും റെയിൽവേ ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button