NewsBeauty & StyleLife Style

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ഈ പോഷകാഹാരങ്ങൾ കഴിക്കാം

മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ വിറ്റാമിൻ ബി-2 സഹായിക്കും

ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷകാഹാരങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. പഴങ്ങളിലും പച്ചക്കറികളും ശരീരത്തിന് ആവശ്യമായ നിരവധി പോഷക മൂല്യങ്ങൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് പോഷകം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ച് പരിചയപ്പെടാം.

മുഖത്തെ ചുളിവുകളും പാടുകളും ഇല്ലാതാക്കാൻ വിറ്റാമിൻ സി പ്രധാന പങ്കു വഹിക്കുന്നുണ്ട്. പേരക്ക, കറുത്ത ഉണക്കമുന്തിരി, ഗ്രീൻ പെപ്പർ, ഓറഞ്ച്, കാബേജ്, പപ്പായ എന്നിവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് നല്ലതാണ്. അടുത്തതാണ് വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ. ചർമ്മം പരുക്കനായി തോന്നുന്നുണ്ടെങ്കിൽ വിറ്റാമിൻ ഇ യുടെ അഭാവത്തിന്റെ സൂചനയാണ് നൽകുന്നത്. ബീഫ്, മാമ്പഴം, കാരറ്റ്, ചേന, മത്തങ്ങ, ചെറി എന്നിവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

Also Read: മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുമെന്ന ഭീതി: കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കി

അടുത്തതാണ് വിറ്റാമിൻ ബി-2. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ വിറ്റാമിൻ ബി-2 സഹായിക്കും. പയറുവർഗ്ഗങ്ങൾ, ബദാം, ചിക്കൻ, സൂര്യകാന്തി വിത്തുകൾ, സോയാബീൻ എന്നിവയിൽ വിറ്റാമിൻ ബി-2 അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button