NewsMobile PhoneTechnology

വിപണി കീഴടക്കാൻ Nokia G11 Plus, സവിശേഷതകൾ അറിയാം

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിപണിയിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് Nokia. നിരവധി ശ്രേണികളിലായി വ്യത്യസ്ത ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോണുകൾ Nokia അവതരിപ്പിച്ചിട്ടുണ്ട്. Nokia യുടെ സ്മാർട്ട്ഫോൺ ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Nokia G11 Plus. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഒക്ട-കോർ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജിലും 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലും വാങ്ങാൻ സാധിക്കും.

Also Read: ഡിഎൽഎഫ്: ജൂൺ പാദത്തിലെ അറ്റാദായം കുതിച്ചുയർന്നു

50 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഈ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില ഏകദേശം 10,749 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button