NewsBusiness

എംഎസ്എംഇകൾക്ക് ധനസഹായം ഉറപ്പുവരുത്താൻ പുതിയ കരാറിൽ ഏർപ്പെട്ട് എസ്വിസി ബാങ്കും എസ്ഐഡിബിഐയും

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ വളർച്ച കൈവരിക്കാനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനും വേണ്ടിയാണ് ധനസഹായം നൽകുന്നത്

പുതിയ മാറ്റങ്ങൾക്കൊരുങ്ങി എസ്വിസി ബാങ്കും എസ്ഐഡിബിഐയും. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെ ഇരു സ്ഥാപനങ്ങളും കരാറിൽ ഏർപ്പെട്ടു. ഇതിന്റെ ഭാഗമായി എസ്വിസി ബാങ്ക് മാനേജിംഗ് ഡയറക്ടർ ആശിഷ് സിംഗാളും എസ്ഐഡിബിഐ ജനറൽ മാനേജർ സഞ്ജീവ് ഗുപ്തയും കരാറിൽ ഒപ്പുവച്ചു. രാജ്യത്തെ മുൻനിര സഹകരണ ബാങ്കുകളിൽ ഒന്നാണ് എസ്വിസി ബാങ്ക്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ചെറുകിട, ഇടത്തരം സംരംഭങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്. നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കയറ്റുമതിയിലും ഖജനാവിലേക്കുള്ള വരുമാനം വർദ്ധിപ്പിക്കാനും ഇത്തരത്തിലുള്ള സംരംഭങ്ങൾ സഹായിക്കുന്നുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ വളർച്ച കൈവരിക്കാനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനും വേണ്ടിയാണ് ധനസഹായം നൽകുന്നത്.

Also Read: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദ്ദേശം

മഹാരാഷ്ട്ര, കർണാടക, ഗോവ ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി 11 ഓളം സംസ്ഥാനങ്ങളിൽ എസ്വിസി ബാങ്കിന് സാന്നിധ്യം ഉണ്ട്. ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയിലെ എംഎസ്എംഇകൾക്ക് പിന്തുണ നൽകുന്ന ബാങ്ക് കൂടിയാണിത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രമോഷൻ, ധനസഹായം, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ധനകാര്യ സ്ഥാപനമാണ് എസ്ഐഡിബിഐ.

shortlink

Related Articles

Post Your Comments

Related Articles


Back to top button