KeralaNews

ശ്രീനാരായണ ഗുരു സര്‍വകലാശാലയില്‍ വി.സിയായി മുസ്ലിം തന്നെ വേണമെന്ന് ജലീല്‍ ആവശ്യപ്പെട്ടു: വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: ശ്രീനാരായണ ഗുരു സര്‍വകലാശാല വി.സി നിയമനത്തില്‍ വെളിപ്പെടുത്തലുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍വകലാശാലയില്‍ വി.സിയായി മുസ്ലിം സമുദായത്തില്‍ നിന്നുള്ളയാള്‍ വേണമെന്ന് കെ.ടി ജലീല്‍ തന്നോട് ആവശ്യപ്പെട്ടതായി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ജലീല്‍ തന്റെ സമുദായത്തിന് വേണ്ടി ചെയ്തതായിരിക്കാം ഇതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍.

ഗുരുവിനെക്കുറിച്ച് ഒന്നുമറിയാത്ത ഒരാളെയാണ് ജലീല്‍ വി.സിയായി നിയമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിമായ ഒരാളെ വി.സിയാക്കിയത് തന്റെ താല്‍പ്പര്യ പ്രകാരമാണെന്ന് ജലീല്‍ പറഞ്ഞതായും വെള്ളാപ്പള്ളി നടേശന്‍ വെളിപ്പെടുത്തി. ‘അദ്ദേഹം മലപ്പുറത്തുകാരനാണ്, കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ വി.സിയായി ഒറ്റ മുസ്‌ലിം ഇല്ലായെന്ന കുറവു പരിഹരിക്കുകയെന്നത് അദ്ദേഹത്തിന്റെ ആവശ്യമാണ്, ഉത്തരവാദിത്തമാണ്, അത് അദ്ദേഹം ചെയ്തു’, വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, ശബരിമല സമരത്തിനെതിരെയും വെള്ളാപ്പള്ളി രംഗത്ത് വന്നു. ശബരിമല സമരം ആര്‍ക്ക് വേണ്ടിയായിരുന്നുവെന്ന് വെളളാപ്പളളി ചോദിച്ചു. യുവതി പ്രവേശനത്തിന് എതിരെ നടന്ന ശബരിമല സമരം കൊണ്ട് ആര്‍ക്കെന്ത് ഗുണമാണ് ഉണ്ടായതെന്നും സമരത്തില്‍ പങ്കെടുത്തവര്‍ കേസില്‍ കുരുങ്ങി കഴിയുകയാണെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ എല്ലാവരും പിന്തുണച്ചതാണെന്നും പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോള്‍ ചിലര്‍ സമരവുമായി ഇറങ്ങിയതാണെന്നും വെളളാപ്പളളി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button