NewsBeauty & StyleLife Style

മുഖകാന്തിക്ക് പപ്പായ ഇങ്ങനെ ഉപയോഗിക്കൂ

പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയതിനാൽ ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കും

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പപ്പായ. ചർമ്മത്തിന് തിളക്കം കൂട്ടാനും ചുളിവുകൾ ഇല്ലാതാക്കി മുഖകാന്തി വർദ്ധിപ്പിക്കാനും പപ്പായ നല്ലതാണ്. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയതിനാൽ ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കും. മുഖ സൗന്ദര്യത്തിന് പപ്പായ ഫെയ്സ് പാക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് പരിചയപ്പെടാം.

പപ്പായയും നാരങ്ങാനീരും മുൾട്ടാണി മിട്ടിയും ചേർന്ന ഫെയ്സ് പാക്ക് നല്ലതാണ്. അരക്കപ്പ് നല്ല പഴുത്ത പപ്പായ എടുത്തതിനുശേഷം നന്നായി ഉടയ്ക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര്, ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. നന്നായി ഉണങ്ങിയതിനുശേഷം 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കാനും പാടുകൾ അകറ്റാനും ഈ ഫെയ്സ് പാക്ക് സഹായിക്കും.

Also Read: നിതീഷ് കുമാർ എൻ.ഡി.എ വിട്ട് കോൺഗ്രസിലേക്ക്? നിർണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാർ

അടുത്തതാണ് പപ്പായയും പാലും ചേർത്ത ഫെയ്സ് പാക്ക്. അരക്കപ്പ് പപ്പായ നന്നായി ഉടച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ പാൽ ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകാവുന്നതാണ്. വരണ്ട ചർമ്മം ഉള്ളവർക്ക് മുഖത്തിന്റെ ഈർപ്പം നിലനിർത്താൻ ഈ ഫെയ്സ് പാക്ക് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button