NewsBusiness

ബിസിനസ് മേഖല കൂടുതൽ വിപുലീകരിക്കാനൊരുങ്ങി ഗൗതം അദാനി, വിവരങ്ങൾ അറിയാം

കഴിഞ്ഞ വർഷം ഡിസംബറിൽ അദാനി ഗ്രൂപ്പ് മുന്ദ്ര അലുമിനിയം ലിമിറ്റഡ് സ്ഥാപിച്ചിരുന്നു

ബിസിനസ് മേഖലയിൽ പുതിയ മാറ്റത്തിന് ഒരുങ്ങുകയാണ് ഗൗതം അദാനി. റിപ്പോർട്ടുകൾ പ്രകാരം, അലുമിനിയം റിഫൈനറി സ്ഥാപിക്കാനാണ് അദാനി എന്റർപ്രൈസ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി 5.2 ബില്യൺ ഡോളർ നിക്ഷേപിക്കും. ഒഡീഷയിലാണ് അലുമിനിയം റിഫൈനറി സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്.

അലൂമിനിയം റിഫൈനറിക്ക് പുറമേ, രായഗഡയിൽ ക്രാപ്റ്റീവ് പവർ പ്ലാന്റും നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്. ക്രാപ്റ്റീവ് പ്ലാന്റ് നിർമ്മാണത്തിനും അലുമിനിയം റിഫൈനറി നിർമ്മാണത്തിനും ഏകദേശം 416.53 ബില്യൺ രൂപയാണ് ചിലവഴിക്കുക. റിഫൈനറിക്ക് ഏകദേശം 4 ദശലക്ഷം ടൺ വാർഷിക ശേഷിയാണ് പ്രതീക്ഷിക്കുന്നത്.

Also Read: ‘ഹർ ഘർ തിരംഗ’ 13 മുതൽ: വീടുകളിൽ ദേശീയ പതാക രാത്രി താഴ്ത്തണമെന്നില്ല 

കഴിഞ്ഞ വർഷം ഡിസംബറിൽ അദാനി ഗ്രൂപ്പ് മുന്ദ്ര അലുമിനിയം ലിമിറ്റഡ് സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോഹ നിർമ്മാണ രംഗത്തേക്ക് വീണ്ടും അദാനി ഗ്രൂപ്പ് ചുവടുവെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button