NewsMobile PhoneTechnology

ഓഫർ വിലയിൽ മോട്ടോറോള എഡ്ജ് 20, കൂടുതൽ വിവരങ്ങൾ അറിയാം

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

മോട്ടോറോളയുടെ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. മോട്ടോറോള എഡ്ജ് 20 സ്മാർട്ട് ഫോണുകളാണ് ഓഫർ വിലയ്ക്ക് സ്വന്തമാക്കാൻ കഴിയുക. ആഗസ്റ്റ് 15 വരെയാണ് ഓഫർ വിലയ്ക്ക് മോട്ടോറോള എഡ്ജ് 20 ലഭിക്കുന്നത്. മികച്ച ക്യാഷ് ബാക്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഈ സ്മാർട്ട്ഫോണുകളുടെ കൂടുതൽ വിവരങ്ങൾ അറിയാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റും 1080p പിക്സൽ റെസലൂഷനും കാഴ്ചവയ്ക്കുന്നുണ്ട്. ക്വാൽക്കം സ്നാപ്പ്ഡ്രാഗൺ 778ജി 5ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: കേരള പൊലീസിലും എന്‍.എസ്.ജി മാതൃകയില്‍ കമാന്‍ഡോ സംഘം വരുന്നു

108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 16 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ വേരിയന്റിന്റെ വില 29,999 രൂപയാണ്. എന്നാൽ, ഫ്ലിപ്കാർട്ടിൽ നിന്നും ഓഫർ വിലയായ 24,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button