NewsBusiness

മികച്ച നേട്ടവുമായി യൂകോ ബാങ്ക്: ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു

ഇത്തവണ അറ്റാദായം ഉയരാൻ നിരവധി ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ട്

നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് യൂകോ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ പാദത്തിൽ 123.61 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വൻ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. അതേസമയം, പ്രവർത്തനലാഭം 1,093.42 കോടി രൂപയായി ഉയർന്നിട്ടുണ്ട്. മൊത്തം ബിസിനസിൽ 7.13 ശതമാനം ലാഭമാണ് നേടിയത്. ഇതോടെ, മൊത്തം ബിസിനസ്, 3,56,677.47 കോടി രൂപയായി ഉയർന്നു. മൊത്ത നിഷ്ക്രിയ ആസ്തിയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. മൊത്ത നിഷ്ക്രിയ ആസ്തി 3.85 ശതമാനത്തിൽ നിന്ന് 2.49 ശതമാനമായാണ് ചുരുങ്ങിയത്. മൊത്ത നിഷ്ക്രിയ ആസ്തിയിലെ ഇടിവ് ബാങ്കിന് നേട്ടമായിട്ടുണ്ട്.

Also Read: ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഇലക്കറികൾ!

ഇത്തവണ അറ്റാദായം ഉയരാൻ നിരവധി ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ട്. പ്രവർത്തന ലാഭം, അറ്റപലിശ വരുമാനം, പലിശയേതര വരുമാനം എന്നിവ അറ്റാദായം വർദ്ധിക്കാൻ കാരണമായി. അതേസമയം, രാജ്യത്തുടനീളം 200 പുതിയ ശാഖകൾ തുറക്കാൻ യൂകോ ബാങ്ക് പദ്ധതിയിടുന്നുണ്ട്. ഇതിൽ ഏഴു ശാഖകൾ കേരളത്തിലാണ് പ്രവർത്തനമാരംഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button