Independence DayArticle

ഇന്ത്യയിലെ മികച്ച പത്ത് പ്രമുഖ ചരിത്ര സ്മാരകങ്ങളെ കുറിച്ചറിയാം

 

താജ് മഹല്‍, ആഗ്ര

ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹല്‍ ആഗ്രയില്‍, യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്‌നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേര്‍ഷ്യന്‍, ഒട്ടോമന്‍, ഇന്ത്യന്‍, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തു എന്നാണ് കണക്ക്.

1983- ല്‍ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്‌കോയുടെ പട്ടികയില്‍ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലില്‍ പണിത സൗധമാണ് ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേര്‍ന്ന ഒരു സമുച്ചയമാണ് താജ് മഹല്‍. ഇതിന്റെ പണി ഏകദേശം 1632 ല്‍ തുടങ്ങി 1653 ല്‍ തീര്‍ന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി. കാലത്തിന്റെ കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളി എന്നാണ് രബീന്ദ്രനാഥ ടാഗോര്‍ താജ്മഹലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കുത്തബ് മിനാര്‍

കുത്ബുദീന്‍ ഐബക് 1196-ല്‍ പണികഴിപ്പിച്ച കുത്തബ് മിനാര്‍ ഡല്‍ഹിയിലെ ഏറ്റവും പഴക്കമുള്ള ചരിത്രസ്മാരകമാണ്. ആറ് നിലകളുള്ള ഈ ഉത്തുംഗസൗധത്തിന് മനോഹരമായ ഒരു താഴിക ക്കുടം മുകളിലായുണ്ട്. 379 പടികള്‍ താണ്ടിവേണം മിനാരത്തിന്റെ മുകളിലെത്താന്‍. ഒരു ഇടിവെട്ടേറ്റ് തകര്‍ന്ന് ഇന്നത്തെ 73.5 മീറ്റര്‍ ഉയരമാകുന്നതിനു മുമ്പ് 91 മീറ്റര്‍ ഉയരമായിരുന്നു ഈ മിനാരത്തിന് ഉണ്ടായിരുന്നത്. വെള്ള വെണ്ണക്കല്‍ പാകിയ തറയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം മണല്‍ക്കല്ലിലാണ് നിര്‍മിച്ചിട്ടുള്ളത്. ചുവട്ടിലെ 14.3 മീറ്റര്‍ വ്യാസം, കുറഞ്ഞു കുറഞ്ഞ് മുകളിലെത്തുമ്പോള്‍ 2.7 മീറ്ററാകുന്നു. മിനാരത്തിന്റെ ഉള്‍ഭിത്തിയില്‍ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. പാശ്ചാത്യ വാസ്തുവിദ്യയുടെ ഈ ഉദാത്ത സ്മാരകം ഇന്നും ധാരാളം പേരെ ആകര്‍ഷിക്കുന്നു.

ചെങ്കോട്ട

മുഗള്‍ചക്രവര്‍ത്തി ഷാജഹാനാണ് 1648-ല്‍ ചെങ്കോട്ട പണി കഴിപ്പിച്ചത്. കോട്ടയ്ക്കുള്ളില്‍ അഞ്ഞൂറോളം കെട്ടിടങ്ങളുണ്ട്. മുഗള്‍ സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഇവിടം. രാജ വനിതകള്‍ക്ക് പ്രിയങ്കരവസ്തുക്കള്‍ വാങ്ങാന്‍ പാകത്തില്‍ ചോട്ടാ ചൗക്ക് എന്നൊരു തെരുവും കോട്ടയ്ക്കുള്ളിലുണ്ട്. ഷാജഹാന്‍ പല ചുവന്ന കല്‍ക്കെട്ടിടങ്ങളും പൊളിച്ചു നീക്കി പകരം മാര്‍ബിള്‍ സൗധങ്ങള്‍ പണിയുകയുണ്ടായി. ഇവിടുത്തെ മാര്‍ബിള്‍ കൊട്ടാര ത്തിലാണ് ഷാജഹാന്റെ വിഖ്യാതമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്നത്. ഇന്ന് സ്വാതന്ത്യദിനത്തിന്റെ വര്‍ണാഭമായ ചടങ്ങുകള്‍ ഇവിടെയാണ് നടക്കുന്നത്. എല്ലാത്തിനുമുപരി മുഗള്‍ വാസ്തുവിദ്യ യുടെ മകുടോദാഹരണമായി ചെങ്കോട്ട തലയുയര്‍ത്തി നില്‍ക്കുന്നു.

ഇന്ത്യാ ഗേറ്റ്

ഡല്‍ഹി നഗരഹൃദയത്തിലുള്ള രാജ്പഥിന്റെ സമാപന സ്ഥല സൗധമാണ് ഇന്ത്യാ ഗേറ്റ്. ഒന്നാം ലോകയുദ്ധത്തില്‍ ജീവന്‍ ബലി യര്‍പ്പിച്ച 90,000 ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കാണ് ഇത് പണിതുയര്‍ത്തിയിട്ടുള്ളത്. ഇവയില്‍ 13,500 ഭടന്മാരുടെ പേരുകള്‍ സൗധത്തിന്റെ ഭിത്തിയില്‍ കൊത്തിവച്ചിരിക്കുന്നു. അതിവിശാലമായ മൈതാനത്തിനു മധ്യത്തില്‍ 42 മീറ്റര്‍ ഉയരത്തില്‍ ഇന്ത്യാ ഗേറ്റ് തല ഉയര്‍ത്തി നില്‍ക്കുന്നു. 1971-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ മരിച്ച അജ്ഞാതഭടന്മാരുടെ സ്മരണയ്ക്കായി ഗേറ്റിന്റെ കമാനത്തിനു താഴെയായി ”അമര്‍ ജവാന്‍ ജ്യോതി’ എന്ന കെടാദീപം ജ്വലിച്ചു നില്‍ക്കുന്നു. റിപ്പബ്ലിക് ദിനം, സ്വാതന്ത്യദിനം എന്നിങ്ങ നെയുള്ള ദേശീയ ഉത്സവദിനങ്ങളില്‍ ഔദ്യോഗിക ചടങ്ങുകള്‍ക്ക് ആരംഭം കുറിക്കുന്നത് ഇവിടെയാണ്.

ജന്തര്‍ മന്ദര്‍

ഡല്‍ഹിയിലെ രജപുത്ര രാജാവ് സവായ്ജയ്‌സിംഗ് 1724-ല്‍ – പണികഴിപ്പിച്ച പുരാതന വാനനിരീക്ഷണകേന്ദ്രമാണ് ജന്തര്‍ മന്ദര്‍. വലിയ ഒരു നിഴല്‍മാപിനിയും ഗ്രഹങ്ങളുടെയും ആകാശഗോളങ്ങളുടെയും ദിശയും ചലനവും അളക്കാനുള്ള പഴയകാല ഉപകര- ണങ്ങളുമാണ് ഇവിടത്തെ ആകര്‍ഷണം. ദൂരദര്‍ശിനികള്‍ ഇല്ലാതിരുന്ന ഒരു കാലത്ത് വലിയ കെട്ടിടസമാനമായ എടുപ്പുകള്‍ ഉപയോഗിച്ച് അവയളക്കുന്ന വിദ്യയാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഭാരതത്തിലെ വിവിധ തച്ചുശാസ്ത്ര ഉപകരണങ്ങളായ സാമാട്ട് യന്തം, മിശ്രയന്ത്രം, രാമയന്തം, ജയപ്രകാശ്യന്തം എന്നിവയടക്കം പുരാതന ഉപകരണങ്ങളുടെ ഒരു വലിയ നിരതന്നെ ഇവിടെയുണ്ട്. 1948-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇവിടം ഒരു സ്മാരകസൗധമായി പ്രഖ്യാപിച്ചു.

എല്ലോറ ഗുഹകള്‍

മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് എല്ലോറ ഗുഹകള്‍. മൂന്നാം നൂറ്റാണ്ടിനും ഒന്‍പതാം നൂറ്റാണ്ടിനുമിടയില്‍ ചാലൂക്യ രാജാക്കന്മാര്‍ പണിതതാണ് 34 ഗുഹകളടങ്ങുന്ന ഈ ക്ഷേത്രസമുച്ചയം. ഇവയില്‍ 12 എണ്ണം ബുദ്ധക്ഷേത്രങ്ങളും 17 എണ്ണം ഹിന്ദുക്ഷേതങ്ങളും 5 എണ്ണം ജൈന ക്ഷേത്രങ്ങളുമാണ്. ഗുഹകളെല്ലാം പടിഞ്ഞാറുഭാഗത്തേയ്ക്ക് അഭിമുഖമായതിനാല്‍ ഉച്ചയ്ക്ക് ശേഷ മാണ് ഉള്ളിലെ കാഴ്ചകള്‍ സുവ്യക്തമാകുന്നത്. ക്ഷേത്രങ്ങളില്‍ കൈലാസനാഥ ക്ഷേത്രമാണ് ഗംഭീരം. 50 മീറ്റര്‍ നീളവും 29 മീറ്റര്‍ വീതിയുമുള്ള ഈ ഗുഹ ഏകശിലയിലാണ് കൊത്തിയെടുത്തിട്ടു ള്ളത്. 8-ാം നൂറ്റാണ്ടില്‍ ഔറംഗബാദിലെ രാജാവ് കൃഷ്ണയാണ് ഇത് പണികഴിപ്പിച്ചത്. മുറ്റത്തുനിന്നും ഉയര്‍ന്നു നില്‍ക്കുന്ന രീതി യിലാണ് ഇതിന്റെ ഘടന. അഭിഷേക തീര്‍ഥക്ഷേത്രത്തില്‍ നദീ ദേവിമാരായ ഗംഗ-യമുന-സരസ്വതിയുടെ പ്രതിഷ്ഠയുണ്ട്. ജൈന ക്ഷേത്രത്തില്‍ ഇന്ദ്രസഭയും ജഗന്നാഥസഭയും കൊത്തിവച്ചിരി | ക്കുന്നു. ധ്വജസ്തംഭം എന്നറിയപ്പെടുന്ന ഗജരാജപ്രതിമയാണ് | ഏറ്റവും ശ്രദ്ധേയം. വാസ്തു-ശില്പവിദ്യയുടെ മഹോന്നത മാതൃക യാണ് എല്ലോറയിലെ ഗുഹകള്‍.

സാരനാഥ്

ഉത്തര്‍പ്രദേശില്‍ വാരണാസിയില്‍ നിന്നും 13 കി.മീ. മാറിയാണ് സാരനാഥ്. ഋഷിപട്ടണമെന്നും ഇവിടം അറിയപ്പെടുന്നു. പുരാണ പകാരം നിരവധി ഋഷിമാരുടെ അന്ത്യവിശ്രമസ്ഥലമാണിത്. സാരനാഥ് എന്ന വാക്കിന്റെ അര്‍ഥം മാനുകളുടെ ദൈവം എന്നാണ്. – മാനുകളുടെ സംരക്ഷണത്തിനായി ഇവിടെ ഒരു പാര്‍ക്കുമുണ്ട്. അശോകചക്രവര്‍ത്തി പണികഴിപ്പിച്ച ”ദമക്ക് സപ’മാണ് – സാരനാഥിനെ പ്രശസ്തമാക്കുന്നത്. 28 മീറ്റര്‍ വ്യാസമുള്ള ഒരു കൂറ്റന്‍ പാറയില്‍ പണിതുയര്‍ത്തിയ 31 മീറ്റര്‍ ഉയരമുള്ള വൃത്ത സ്ത്രപമാണ് ഇത്. ശ്രീബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ദമക്ക് പത്തിനടുത്താണ് ഭാരതത്തിന്റെ ദേശീയചിഹ്നമായ സിംഹചിഹ്നം അഥവാ ലയണ്‍ ക്യാപിറ്റല്‍ ആലേഖനം ചെയ്ത അശോകസ്തംഭം നില കൊള്ളുന്നത്. രൂപത്തിനടുത്തായി ഒരു ബുദ്ധക്ഷേത്രവുമുണ്ട്. ബോധോദയ ശേഷം ശ്രീബുദ്ധന്‍ ആദ്യമെത്തിയ സ്ഥലമെന്ന നില യില്‍ ബുദ്ധമതക്കാരുടെ ഒരു തീര്‍ഥാടനകേന്ദ്രമാണ് ഇവിടം.

സുവര്‍ണ ക്ഷേത്രം, അമൃത്സര്‍

സിക്ക് മതത്തിലെ നാലാമത്തെ ഗുരുവായിരുന്ന ഗുരു രാം ദാസാണ് 1577-ല്‍ അമൃത്സര്‍ നഗരം സ്ഥാപിച്ചത്. സുവര്‍ണക്ഷേത്രം അഥവാ ഹരിമന്ദിര്‍ നിലകൊള്ളുന്ന അമൃതസരസ് എന്ന പൊയ്ക്ക യുടെ പേരില്‍ നിന്നാണ് ചുറ്റുമുള്ള നഗരത്തിന് ഈ നാമം ലഭിച്ചത്. തടാകമധ്യത്തിലെ ദ്വീപിലാണ് ക്ഷേത്രം പണിതുയര്‍ത്തിയിരിക്കു ന്നത്. ചുറ്റുമുള്ള ജലാശയത്തില്‍ ക്ഷേത്രം ഒഴുകി നടക്കുന്നതായി തോന്നും. അഞ്ചാമത്തെ സിക്കുഗുരുവായ ഗുരു അര്‍ജ്ജുന്‍ദേവാണ് തടാക മധ്യത്തിലെ ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ലാഹോറിലെ മുസ്ലീം വിശുദ്ധനായ മിയാന്‍ മിര്‍ 1588-ല്‍ ക്ഷേത്രത്തിന് തറക്കല്ലിട്ടു. പാട്ടി, കസൂര്‍, കലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കൊത്തന്മാരും തച്ചന്മാരുമാണ് പണികള്‍ ചെയ്തു തീര്‍ത്തത്. ക്ഷേത്രത്തിനു ചുറ്റും വെണ്ണക്കല്ലില്‍ മതില്‍ പണിതിട്ടുണ്ട്. വലിയ താഴികക്കുടത്തിന്റെയും ചെറിയ കൊത്തളങ്ങളുടെയും വാസ്ത വിദ്യാചാതുരി ക്ഷേത്രത്തിന്റെ സവിശേഷഭംഗിയാണ്. ഭാരതത്തിലെ മുഖ്യ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് സുവര്‍ണ ക്ഷേത്രം.

ഗേറ്റ് വേ ഓഫ് ഇന്ത്യ

മുംബൈ തുറമുഖത്തെ ഈ സ്മാരകം ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്. 1911-ല്‍ ഭാരതം സന്ദര്‍ശിച്ച ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവിന്റെയും പത്നി മേരിയുടെയും ബഹു മാനാര്‍ഥമാണ് ഇത് പണികഴിപ്പിച്ചത്. അറബ്-ഭാരത വാസ്തുവിദ്യ ഉപയോഗപ്പെടുത്തിയുള്ള സ്മാരക നിര്‍മാണം 1924-ല്‍ പൂര്‍ത്തീകരിച്ചു. 16-ാം നൂറ്റാണ്ടിലെ ഗുജറാത്തി ശില്പ മാതൃകയാണ് പീതപാടല നിറമുള്ള വെട്ടുപാറകള്‍ കൊണ്ടു നിര്‍മിച്ച കമാനത്തിനുള്ളത്. രണ്ടു വശങ്ങളിലുള്ള ഹാളുകളില്‍ അറുന്നൂറോളം പേര്‍ക്ക് ഇരിക്കാനാകും. 1947-ല്‍ ഭാരതം സ്വതന്ത്രമായപ്പോള്‍ ഭാരതത്തിലെ അവസാന ബാച്ച് ബ്രിട്ടീഷ് സേന മാര്‍ച്ചു ചെയ്ത് രാജ്യം ഉപേക്ഷിച്ചത് ഈ കമാനത്തിലൂടെയായിരുന്നു. സ്വാമി വിവേകാനന്ദന്റെയും – ഛത്രപതി ശിവജിയുടെയും പ്രതിമകള്‍ ഗേറ്റിനു സമീപം സ്ഥാപിച്ചിട്ടുണ്ട്.

മൈസൂര്‍ കൊട്ടാരം

നിരവധി ചരിത്രസ്മാരകങ്ങളുടെ നഗരമാണ് മൈസൂര്‍. – നഗരമധ്യത്തിലുള്ള മഹാരാജാവിന്റെ കൊട്ടാരം എന്തുകൊണ്ടും വേറിട്ടു നില്‍ക്കുന്ന ഒരു വാസ്തുവിദ്യാ വിസ്മയമാണ്. അറബ്-ഭാരത – വാസ്തു വിദ്യാരീതികളെ സംയോജിപ്പിച്ചുകൊണ്ട് ഹെന്‍ട്രി ഇര്‍വിന്‍ – രൂപകല്പന ചെയ്ത കൊട്ടാരത്തിന്റെ പണി 1897-ല്‍ പൂര്‍ത്തീ കരിച്ചു. കമനീയമായി അലങ്കരിക്കപ്പെട്ട സ്വര്‍ണസിംഹാസനമാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. ചുവര്‍ചിത്രങ്ങളും വര്‍ണച്ചില്ല് പണികളും ദന്തശില്പങ്ങളുമൊക്കെ കൊട്ടാരത്തെ വശ്യമനോഹരമാക്കുന്നു. മൈസൂറിലെ ഉത്സവം ആലേഖനം ചെയ്ത ചിത്രങ്ങള്‍ കൊട്ടാരച്ചുവരുകളെ അലങ്കരിക്കുന്നു. ഉത്സവകാലത്തെ വൈദ്യുത ദീപാലകൃതമായ കൊട്ടാരം അവിസ്മരണീയമായ ഒരു ദൃശ്യവിരുന്നാണ്.

 

shortlink

Post Your Comments


Back to top button