NewsTechnology

ജിയോ: ഉപയോക്താക്കൾക്കായി ‘ഇൻഡിപെൻഡൻസ് ഡേ’ ഓഫറുകൾ അവതരിപ്പിച്ചു

90 ദിവസം വാലിഡിറ്റിയുള്ള 750 രൂപയുടെ സബ് പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്

രാജ്യം 75-ാം മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഇത്തവണ ‘ഇൻഡിപെൻഡൻസ് ഡേ’ ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ പ്ലാൻ, ഓഫർ എന്നിവയെ കുറിച്ച് കൂടുതൽ അറിയാം.

2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോൾ, പ്രതിദിനം 2.5 ജിബി ഡാറ്റ, ഒരു ദിവസം 100 എസ്എംഎസ്, ഒരു വർഷത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ, ജിയോ ആപ്പുകൾ എന്നിവയാണ് ലഭിക്കുന്നത്. ‘ഇൻഡിപെൻഡൻസ് ഡേ’ ഓഫർ പ്രഖ്യാപിച്ചതോടെ, 2,999 രൂപയുടെ പ്ലാനിൽ 75 ജിബി അധിക ഡാറ്റ ലഭ്യമാകും. പ്രതിദിനമുള്ള 2.5 ജിബി ഉപയോഗിച്ച് കഴിഞ്ഞാൽ മാത്രമാണ് അധികം ലഭിക്കുന്ന 75 ജിബി ഡാറ്റ ഉപയോഗിക്കാൻ സാധിക്കുക.

Also Read: മികച്ച വിദ്യാഭ്യാസം സൗജന്യമായി നൽകും: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാൾ

90 ദിവസം വാലിഡിറ്റിയുള്ള 750 രൂപയുടെ സബ് പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളും, 100 എസ്എംഎസും ജിയോ ആപ്പുകളിലേക്കുള്ള ആക്സിസുമാണ് ലഭിക്കുക. അതേസമയം, 750 രൂപയുടെ പ്ലാനിൽ 100 എംബി അധിക ഡാറ്റ ഉൾപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button