NewsBeauty & StyleLife Style

കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവർ അറിയാൻ

ലെൻസ് ഉപയോഗിക്കുമ്പോൾ കൈകളുടെ വൃത്തി അനിവാര്യമാണ്

കാഴ്ചക്കുറവുള്ളവർ പലപ്പോഴും കണ്ണടയ്ക്ക് പകരമായി കോൺടാക്ട് ലെൻസ് ഉപയോഗിക്കാറുണ്ട്. ഇന്ന് ഭൂരിഭാഗം പേരും കണ്ണിന്റെ ഭംഗി വർദ്ധിപ്പിക്കാൻ പല നിറങ്ങളിലുള്ള ലെൻസുകൾ ഉപയോഗിക്കാറുണ്ട്. ധരിക്കുന്ന വസ്ത്രത്തിനും ശരീരത്തിന്റെ നിറത്തിനും യോജിക്കുന്ന ഇത്തരത്തിലുള്ള ലെൻസുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിൽ ലെൻസ് ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച്പരിചയപ്പെടാം.

ലെൻസ് ഉപയോഗിക്കുമ്പോൾ കൈകളുടെ വൃത്തി അനിവാര്യമാണ്. കൈ നന്നായി കഴുകി തുടച്ചതിനു ശേഷം മാത്രമേ ലെൻസ് തൊടാൻ പാടുള്ളൂ. കൂടാതെ, ലെൻസ് ലോഷൻ ഉപയോഗിച്ച് കെയ്സുകൾ നന്നായി വൃത്തിയാക്കുകയും ലെൻസ് കെയ്സുകൾ എപ്പോഴും അടച്ചുവെക്കുകയും ചെയ്യണം. ലെൻസ് വച്ചതിനുശേഷം തീയുടെ അടുത്ത് പോകുന്നതും ഭക്ഷണം പാകം ചെയ്യുന്നതും പരമാവധി ഒഴിവാക്കുക. ഇങ്ങനെ ചെയ്യുന്നത് കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.

Also Read: ഈ 5 തെറ്റിദ്ധാരണകൾ നിങ്ങളുടെ ലൈംഗിക ജീവിതത്തെ നശിപ്പിക്കും

വിവാഹത്തിനും ഫോട്ടോഷൂട്ടിനും ഭംഗിക്കായി ലെൻസ് ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്നവർ മേക്കപ്പിന് മുൻപ് തന്നെ ലെൻസ് വയ്ക്കുക. മേക്കപ്പ് കഴിഞ്ഞതിനു ശേഷം ലെൻസ് വയ്ക്കുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകാനും മേക്കപ്പ് പരന്നു പോകാനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button