NewsTechnology

നിങ്ങളൊരു എയർടെൽ ഉപഭോക്താവാണോ? പുതിയ പ്ലാനുകളെക്കുറിച്ച് അറിയാം

519 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും ലഭ്യമാണ്

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, 519 രൂപയുടെയും 779 രൂപയുടെയും പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാം.

519 രൂപയുടെ പ്ലാനിൽ പ്രതിദിനം 1.5 ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും ലഭ്യമാണ്. കൂടാതെ, പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. 60 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അതേസമയം, 779 രൂപയുടെ പ്ലാനിൽ 1.5 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി, റോമിംഗ് കോളുകൾ 90 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും.

Also Read: ‘മതവിശ്വാസത്തിന് എതിര്’- ദേശീയപതാക ഉയർത്താൻ വിസമ്മതിച്ച സർക്കാർ സ്‌കൂൾ ഹെഡ്മിസ്ട്രസ്സിനെതിരെ പരാതി

ഈ രണ്ടു പ്ലാനുകളിലും അപ്പോളോ 24/7 സർക്കിളിന്റെ മൂന്ന് മാസത്തെ അംഗത്വം ലഭ്യമാണ്. സൗജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക്കിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവയ്ക്ക് പുറമേ, ഫാസ്ടാഗ് റീചാർജിൽ 100 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button