KeralaNewsBusiness

കൺസ്യൂമർഫെഡ് : 150 കോടി മുതൽ മുടക്കിൽ പുതിയ പദ്ധതികൾ അവതരിപ്പിക്കുന്നു

രണ്ടാമത്തെ പദ്ധതിയിൽ ഗോതമ്പ് നുറുക്ക് നിർമ്മാണ യൂണിറ്റായിരിക്കും നിർമ്മിക്കുക

സംസ്ഥാനത്ത് പുതിയ 3 പദ്ധതികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കൺസ്യൂമർഫെഡ്. 150 കോടി രൂപ മുതൽ മുടക്കിലായിരിക്കും ഈ പദ്ധതികൾ അവതരിപ്പിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പദ്ധതിയിൽ കുന്നംകുളത്തെ ത്രിവേണി മാനുഫാക്ചറിംഗ് യൂണിറ്റ് വലിയ പ്രിന്റിംഗ് യൂണിറ്റായി വിപുലീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ആവശ്യമായ രജിസ്റ്റർ, വൗച്ചർ, കപ്യൂട്ടർ പ്രിന്റിംഗ് കടലാസ് തുടങ്ങിയ ഇനങ്ങൾ നിർമ്മിക്കുന്നത് ത്രിവേണി മാനുഫാക്ചറിംഗ് യൂണിറ്റാണ്.

രണ്ടാമത്തെ പദ്ധതിയിൽ ഗോതമ്പ് നുറുക്ക് നിർമ്മാണ യൂണിറ്റായിരിക്കും നിർമ്മിക്കുക. 50 കോടി മുതൽ മുടക്കിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ അങ്കണവാടികൾക്കും തദ്ദേശസ്ഥാപനങ്ങൾക്കുമടക്കം ആവശ്യമായവർക്കെല്ലാം ഗോതമ്പ് നുറുക്ക് എത്തിച്ച് നൽകുന്ന തരത്തിലാണ് ക്രമീകരിക്കുക. അടുത്തതായി റീട്ടെയിൽ മാനേജ്മെന്റ് കോഴ്സുമായി ബന്ധപ്പെട്ടുള്ള പരിശീലന കേന്ദ്രങ്ങളാണ് ആരംഭിക്കുക. കേരള ബാങ്കുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുക. ഏകദേശം 50 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്.

Also Read: ഭാരതി എയർടെൽ: 5ജി സ്പെക്ട്രം കുടിശ്ശിക മുൻകൂറായി അടച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button