NewsTechnology

ഇന്ത്യൻ വിപണി കീഴടക്കാൻ നോയിസ് കളർഫിറ്റ് അൾട്രാ 2 ബസ്

1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്

പ്രമുഖ കമ്പനിയായ നോയിസിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോയിസ് കളർഫിറ്റ് അൾട്രാ 2 ബസ് സ്മാർട്ട് വാച്ചുകളാണ് ഇന്ത്യൻ വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. ആമസോൺ, ഗോനോയിസ്.കോം എന്നീ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഈ സ്മാർട്ട് വാച്ച് സ്വന്തമാക്കാൻ സാധിക്കുക. ഫീച്ചറുകൾ പരിചയപ്പെടാം.

1.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചുകൾക്ക് നൽകിയിരിക്കുന്നത്. 368×448 പിക്സൽ റെസലൂഷനും 500 നൈറ്റ് ബ്രൈറ്റ്നസും നൽകിയിട്ടുണ്ട്. നോയിസ് കളർ ഫിറ്റ് അൾട്രാ 2 ബസ് ബ്ലൂടൂത്ത് വി 5.3 സാങ്കേതികവിദ്യയാണ് പിന്തുണയ്ക്കുന്നത്.

Also Read: മേയറുടെ മുറിക്ക് തീപിടിച്ചു: ഫയലുകളും ഫര്‍ണിച്ചറുകളും ടി.വിയും ഉള്‍പ്പടെ കത്തിനശിച്ചു

ഷാംപെയ്ൻ ഗ്രേ, ജെറ്റ് ബ്ലാക്ക്, ഒലിവ് ഗ്രീൻ, വിന്റേജ് ബ്രൗൺ എന്നീ നിറങ്ങളിലാണ് ഈ സ്മാർട്ട് വാച്ച് വാങ്ങാൻ സാധിക്കുക. 240 എംഎഎച്ച് ബാറ്ററി ലൈഫും 7 ദിവസം വരെ ബാക്കപ്പും നൽകുന്നുണ്ട്. 100 ലധികം സ്പോർട്സ് മോഡുകളും ഹാർട്ട് റേറ്റ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണി വില 3,499 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button