News

കോടിക്കണക്കിന് മൂല്യമുള്ളത്: രാകേഷ് ജുൻജുൻവാലയുടെ ഏറ്റവും വിലപ്പെട്ട ഉപദേശം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: ഹൃദയാഘാതം മൂലം അന്തരിച്ച ശതകോടീശ്വരനായ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ‘ഉപദേശം’ സംബന്ധിച്ച് ട്വിറ്റർ പോസ്റ്റുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. ഇന്ന് നമ്മൾ ജീവിക്കുന്ന ലോകത്ത്, മിക്ക ആളുകളും അവരുടെ ജീവിതകാലം മുഴുവൻ പണം സമ്പാദിക്കുന്നതിലാണ് ചെലവഴിക്കുന്നതെന്നും എന്നാൽ, അവർ സമ്പാദിച്ച സമ്പത്ത് ആസ്വദിക്കാൻ അവരുടെ ആരോഗ്യത്തെ ശ്രദ്ധിക്കുന്നില്ലെന്നും ആനന്ദ് മഹിന്ദ്ര പറയുന്നു. ഭൂരിഭാഗം ആളുകൾക്കും പണം സമ്പാദിക്കാനുള്ള യാത്ര സമ്മർദ്ദം നിറഞ്ഞതാണെന്നും അത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

‘ഈ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ, രാകേഷ് ഏറ്റവും മൂല്യവത്തായതും ലാഭകരവുമായ നിക്ഷേപ ഉപദേശം നൽകി. ഇത് കോടിക്കണക്കിന് മൂല്യമുള്ള ഒരു ഉപദേശമാണ്, ഏറ്റവും മികച്ച ഭാഗം, ഇതിന് നിങ്ങളുടെ പണമല്ല, നിങ്ങളുടെ സമയമാണ് നിക്ഷേപിക്കേണ്ടത്,’ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പറഞ്ഞു.

നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ വിൽപന : ബേ​ക്ക​റി​യു​ട​മ പിടിയിൽ

രാകേഷ് ജുൻജുൻവാലയുടെ ഒരു പഴയ അഭിമുഖത്തിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. അതിൽ ‘തന്റെ ഏറ്റവും മോശം നിക്ഷേപം തന്റെ ആരോഗ്യമായിരുന്നുവെന്നും എല്ലാവരും അതിൽ ഏറ്റവും കൂടുതൽ നിക്ഷേപിക്കണം’ എന്ന് ജുൻജുൻവാല പറയുന്നു. നിരവധിപ്പേരാണ് പോസ്റ്റിനെ അനുകൂലിച്ച് രംഗത്ത് വന്നത്. മണിക്കൂറുകൾക്കുള്ളിൽ ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button